Friday 16 October 2009

ഹിന്ദുത്വത്തില്‍ മഞ്ഞുരുക്കം?

"ഹിന്ദുത്വം : ഒരു മഞ്ഞുരുക്കം" എന്ന ശ്രീ ബക്കറിന്റെ പോസ്റ്റിലെ ഇടപെടലുകള്‍: http://aboobakar.blogspot.com/2009/06/3.html

പ്രിയ ബക്കര്‍,

ഏറെ നാളിനു ശേഷമുള്ള ഈ കൂടിക്കാഴ്ചയില്‍ സന്തോഷം ഉണ്ട്. കാര്യത്തിലേക്ക് കടക്കാം.
താങ്കള്‍ ഗുജറാത്ത്-ഗോദ്രാ വിഷയത്തില്‍ ബ്ലോഗ്‌ എഴുതാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ "എഴുതുന്നതിനു മുന്‍പ് ശ്രീ നകുലന്‍ തത് വിഷയത്തില്‍ എഴുതിയിട്ടുള്ള ബ്ലോഗ്‌ ഒന്ന് വായിച്ചാല്‍ നന്ന്, അബദ്ധങ്ങള്‍ ഒഴിവാക്കാം " എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് താങ്കള്‍ വായിച്ചുവോ എന്നെനിക്കറിയില്ല. ഏതായാലും ഏറെ കപടമതേതര മാധ്യമങ്ങള്‍ ആവശ്യത്തിലധികം വിളമ്പിയ അബദ്ധങ്ങള്‍ താങ്കള്‍ ഇവിടെ ആവര്‍ത്തിച്ചു കാണുന്നില്ല. എഴുതണമെങ്കില്‍ താങ്കള്‍ക്കു എന്തും എഴുതാമെന്നിരിക്കെ (കുറെയൊക്കെ നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്) ചൂണ്ടിക്കാണിച്ചും തൊട്ടു കാണിച്ചും ഒന്നും കണ്ടില്ല. ....ഇതും ഒരു 'മഞ്ഞുരുക്കം.'...

വേലുപ്പിള്ള പ്രഭാകരന്റെ നിഷ്കാസനവും സ്വാത്‌ താഴ്വരയിലെ സംഭവ വികാസങ്ങളും ഒബാമയുടെ പ്രസ്താവനകളും എല്ലാം താങ്കള്‍ പറഞ്ഞതുപോലെ തന്നെ സമാധാനത്തിലേക്കുള്ള സൂചനകള്‍ ആണ്. (ഒബാമ പറഞ്ഞില്ലെങ്കിലും പറഞ്ഞാലും അമേരിക്ക മുസ്ലീം വിരുദ്ധരോന്നുമല്ല ബക്കരെ. നുണയാനെന്കിലും മോഡിയെക്കുരിച്ചു കേട്ട് കഥകള്‍ കേട്ട് വിശ്വസിക്കാതെ തന്നെയും അദ്ദേഹത്തിനു അമേരിക്ക വിസ നിഷേധിക്കുകയുണ്ടായി. അതും ഒരു ചെറിയ ഉപദ്രവമില്ലാത്ത്ത മുസ്ലീം പ്രീണനം മാത്രമായിരുന്നു, അമേരിക്കയുടെ വക.)

" മതനിരാസത്തിലധിഷ്ടിതമല്ലാത്ത ഇന്ത്യന്‍ മതേതര സ്വഭാവത്തെ മതവെറിയുടെ സ്വസ്തിക്‌ ലേബലൊട്ടിച്ച പ്രകോപനപരമായ പ്രതിലോമ ഫാസിസ്റ്റ്‌ നിലപാടുകള്‍ക്ക്‌ ഒരു പ്രസക്തിയുമില്ലെന്ന്‌ ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതായി ആര്‍.എസ്‌.എസ്‌ നു തോന്നുകയും അതു പരീക്ഷിക്കുന്നതു നിര്‍ത്താന്‍ ബി.ജെ.പി -യോട്‌ അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വിഷലിപ്തമായ ഒരന്തരീക്ഷം മാഞ്ഞുപോകുന്നതായി പ്രത്യാശിക്കാം."

-കുറെനാള്‍ മുന്‍പ്‌ ആരോ പറഞ്ഞിരുന്നു . "ആറെസ്സെസ്സുകാരെ വകവയ്ക്കാതെ ബി.ജെ.പി യും കൂടി 'മതെതരക്കാരായി' മാറിയാല്‍ ഒരു പക്ഷെ അവര്‍ നല്ലവരായേക്കും." എന്ന് .
ഏതായാലും ഇപ്പോള്‍ ചിലതൊക്കെ ആറെസ്സെസ്സുകാര്‍ക്ക് തന്നെ തോന്നുകയും 'ഫാസിസത്ത്തില്‍ നിന്നും പിന്മാറാന്‍' ബി.ജെ.പി.യെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. !!!അപ്പോള്‍ ഇനി മുതല്‍ ബി.ജെ. പിയെ ക്കൊണ്ട് വലിയ കുഴപ്പമില്ലല്ലോ ബക്കറെ...ഇങ്ങനെയൊക്കെ മഞ്ഞുരുകല്‍ തുടര്‍ന്നാല്‍ ആറെസ്സെസ്സും ഹിന്ദുത്വം ഉപേക്ഷിച്ചേക്കും. പിന്നെ ഫാസിസമില്ല, ഹിന്ദു രാഷ്ട്രമില്ല, മുസ്ലീം കൂട്ടക്കൊലയില്ല. കശ്മീര്‍, കശ്മീര്‍ പണ്ഡിറ്റുകള്‍, അമര്‍നാഥ്, 370, അയോധ്യ, പ്രീണനം, ഭീകര പ്രശ്നം എന്നിത്യാദി അബദ്ധങ്ങള്‍ പറയാന്‍ ആരുമുണ്ടാവില്ല. സമാധാനം പുലര്‍ന്നത് തന്നെ.

സഹോദരാ... 900 മുസ്ലീങ്ങളും 300 ഹിന്ദുക്കളും വധിക്കപ്പെട്ട ഗോധ്രാനന്ദര കലാപത്തെക്കുറിച്ച് ഞാനും താന്ങളും ഇവിടെയെല്ലാവരും ഒരുപാട് കേട്ടല്ലോ. 3000 എന്നത് 30000 മോ താങ്കള്‍ക്കിഷ്ടമുള്ളത് പോലെ സ്വന്തം വായില്‍ കിടക്കുന്ന നാവു കൊണ്ട് ഇഷ്ടമുള്ള ഏതു അക്കവും നിരത്താം. (cont.)ബോംബെ ആക്രമണവീരന്‍ അജ്മല്‍ കസബ്‌ 'ഹിന്ദു ഭീകരനാണെന്നു ' പറഞ്ഞു തന്ന ആരെങ്കിലുമാണോ ഈ റാണാപ്രതാപ്‌ എന്നോരാളെക്കുറിച്ചും പറഞ്ഞു തന്നത്.? ഏതായാലും മുസ്ലീം കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ റാണാ പ്രതാപിനെക്കുറിച്ചും പറഞ്ഞത് മാത്രം മനസ്സിലായില്ല. ആ പുരുഷകേസരിയെക്കുരിച്ചു എന്തൊക്കെ അറിയാം പിന്നെ ബക്കറിനു? അങ്ങനെ നോക്കിയാല്‍ ഗസ്നി മുതലുള്ള ഭരണകൂടഭീകരരുടെ പേരുകള്‍ ടാലി ചെയ്യാന്‍ എത്രയോ പേരുകള്‍ ഇനിയും എടുക്കാം. സ്വന്തം അന്തപ്പുരത്ത്തിനകത്ത്തെ പെണ്ണുങ്ങളെ പോലും ജിഹാദികളുടെ മുന്‍ തലമുറക്കാര്‍ മാനഭംഗപ്പെടുത്ത്തിയിട്ടും സദ്‌ഗുണവൈകൃതത്താല്‍ 'തൃക്കൈ' പോങ്ങാതിരുന്ന ഏറെ ഹിന്ദു രാജാക്കന്മാര്‍ കശ്മീര്‍ മുതല്‍ ഇങ്ങു തെക്ക് ദേശം വരെയുണ്ട്. പരമ പുണ്യവാളനായി പ്രകീര്‍ത്ത്തിക്കപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ ചെയ്ത കൊടും ക്രൂരതകള്‍ ഇന്ന് സംഘപരിവാര്‍ സൃഷ്‌ടിച്ച കെട്ടുകഥകള്‍ അല്ല.

ശിവാജിയെ എന്തെ ബക്കര്‍ വെറുതെ വിട്ടത്?
അങ്ങേരു ഭയങ്കര ഹിന്ദു ഭീകരനായിരുന്നില്ലേ? . അങ്ങേരു മൂലം എത്ര ഹിന്ദുക്കളാ രക്ഷപ്പെട്ടു കളഞ്ഞത്. സമാധാന ചര്‍ച്ചക്ക് വിളിച്ച് കെട്ടിപ്പിടിച്ചു മുറുക്കി കൊല്ലാന്‍ നോക്കിയ (ധൃതരാഷ്ട്രാലിന്ഗനമ് തന്നെ) തന്നെക്കാള്‍ ഇരട്ടി വലിപ്പമുണ്ടായിരുന്ന മഹാമല്ലനായ അഫ്സല്‍ ഖാന്റെ പള്ളക്ക് കൊച്ചുപിച്ചാത്തി (ബീച്ച്വ) കയറ്റിയല്ലേ രക്ഷപ്പെട്ടു കളഞ്ഞത്. ! പിന്നെയുമുണ്ടല്ലോ.
കേട്ടിട്ടുണ്ടോ. ഇങ്ങനെ..

"അഗര്‍ ഗോബിന്ദ് ന ഹോതാ...
സുന്നത്ത്‌ ഹോതി സബ്കി.. ..."

എന്ന് പറഞ്ഞാല്‍ ഗോബിന്ദ് (ഗുരു ഗോബിന്ദ് സിംഗ് ) ഇല്ലായിരുന്നെങ്കില്‍ വടക്കേ ഇന്ത്യയിലെ ഒട്ടു മിക്ക ജനങ്ങളുടെയും 'സുന്നത്ത്‌' കഴിഞ്ഞേനെ എന്ന് തന്നെ. ഭയങ്കര കഷ്ടം.! ഈ ഗുരു ഗോവിന്ദ്‌ സിങ്ങിന് ഏതു നരകമാണോ വിധിച്ചിരിക്കുന്നത്. ഒരു ഇസ്ലാമിക രാജ്യം അങ്ങനെ നഷ്ടപ്പെട്ടു.

അല്ലെങ്കിലും എന്തിനാ ഒന്‍പതു സിഖ് ഗുരുക്കന്മാരും സാധാരണ ഹിന്ദുക്കളെ പോലെ തന്നെ എല്ലാം സഹിച്ചും ചത്തും കഴിഞ്ഞു കൂടാന്‍ ജനങ്ങളെ പഠിപ്പിച്ച്ചപ്പോഴും ഈ പത്താമന്‍ മാത്രം 'ഇനി വാളെടുത്തുകൊള്ളാന്‍' കല്പിച്ചത്? ഔറംഗസീബിന്റെ സദസ്സില്‍ സമാധാന ശ്രമത്തിനായിപ്പോയ നിരായുധനും സാധുവും പരശതങ്ങള്‍ക്ക് ഗുരുവുമായ അച്ഛനെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച് അത് നിഷേധിച്ചപ്പോള്‍ ചാന്ദ്നി ചൌക്കില്‍ കൊണ്ടുപോയി പരസ്യമായി തലവെട്ടി കൊന്നെന്നു വച്ച് അങ്ങനെ ഒരു ആജ്ഞ പുരപ്പെടുവിക്കാമോ? അതും ഒന്‍പതാം വയസ്സില്‍ അല്ലെങ്കില്‍ ഇരുപതു വയസ്സിനും മുന്‍പ് അത്രയ്ക്ക് പ്രതികാര വാഞ്ഞ്ച്ച വച്ച് പുലര്‍ത്താന്‍ പാടുണ്ടോ?

പറഞ്ഞാല്‍ ഇനിയും തീരില്ല ബക്കറെ.. സമയം പോലെ തുടരാം. ഒന്ന് കൂടി.... R.S.S നെക്കുറിച്ച് താങ്കളുടെ അപനിരീക്ഷണങ്ങള്‍ എത്രത്തോളം തുടര്‍ന്നാലും എത്ര താങ്കള്‍ ദുഷിപ്പിച്ചു പറയുന്നുവോ അതിനെക്കാളധികം ആളുകള്‍ ഇന്ന് സത്യം മനസ്സിലാക്കുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം റാവുത്തര്‍.

ബക്കറിന്റെ മറുപടി:
പ്രിയ റാവുത്തര്‍..
തങ്കളുടെ കമണ്റ്റ്‌ കണ്ടതില്‍ വളരെ സന്തോഷം. ഞാനും ചില പോയിണ്റ്റുകളില്‍ പെട്ടെന്നു തന്നെ പോകട്ടെ...
1. മോഡിക്കു വിസ നല്‍കാത്തതു മുസ്ളിം പ്രീണനമെന്നു പറഞ്ഞാല്‍ ആരെങ്കിലും അതു വിശ്വസിക്കത്തക്കതാണോ റാവുത്തരേ...
ഇക്കഴിഞ്ഞ മേയ്‌ 19-20 നു UK യില്‍ വരാന്‍ മോഡിക്ക്‌ വിസ നല്‍കിയതില്‍ ആദ്യം എതിര്‍ക്കുന്നതു അവിടത്തെ ദള്‍-ഖള്‍സ ആണു. സിക്കുകാര്‍ക്കും മുസ്ളിം പ്റീണനമുണ്ട്‌ .. അല്ലെ .. !!
3. റാണാ പ്രതാപ സിങ്ങ്‌- നെ കുറിച്ഛ്‌ താങ്കള്‍ വികാരം കൊള്ളുന്നതു പോലെയാണൊ എന്നറിയില്ല, ഗുജറാത്തില്‍ ബാബു ബജ്രംഗി എന്ന മൃഗം മുസ്ളിംകളെ കൊന്ന്‌ തള്ളിയശേഷം 'താനൊരു മഹാറാണ പ്രതാപാണെന്ന്‌' തോന്നിയതായി ഊറ്റം കൊണ്ടിരുന്നു..
റാണാ പ്രതാപിനെ കുറിച്ച്‌ ഹൈസ്കൂളിലെവിടെയോ പഠിച്ച ഓര്‍മ്മമാത്രമേ ഇപ്പോഴുള്ളു. അദ്ധേഹം ബജ്രംഗിയെപ്പോലുള്ളവരെ Mളേച്ചമായി സ്വാധീനം ചെലുത്തിയതിനെയാണു ഞാന്‍ പരാമര്‍ഷിച്ചതു..
3. ഗുരു ഗോബിന്ത്‌ സിങ്ങിനെ പരാമര്‍ശിച്ചതു : അനവസരത്തില്‍ ഇതൊക്കെയെഴുതി താങ്കളുടെ വായനാ വൈഭവം ഇല്ലാത്ത 'ജിഹാദീ' മൂവ്മെണ്റ്റുകളെ ഞൊട്ടിയിടാന്‍ തുടങ്ങിയാല്‍ താങ്കല്‍ എഴുതിയും ഞാന്‍ വായിച്ച്‌ മണ്ണുകപ്പിയും തീരില്ല..
ഏതോ ഗോത്രത്തലവന്‍മാര്‍ ഗോബിന്ത്‌ സിങ്ങിനെ ആട്ടിയോടിക്കാന്‍ മുഗല്‍ രാജാക്കന്‍മാരുടെ സഹായം തേടുന്നതും അങ്ങനെ ചില സംഘര്‍ഷങ്ങല്‍ ആരഭിക്കുന്നതും 'സുന്നത്തു' കഴിക്കലിനെതിരെ അദ്ധേഹം പടവാളെടുത്തു എന്നൊക്കെപ്പറഞ്ഞാല്‍ ഇന്നത്തെ 'സംഘം' പാളയത്തില്‍ അദ്ധേഹത്തെ കൊണ്ട്‌ കെട്ടലല്ലേ എന്ന്‌ സംശയിച്ചു പോകുന്നു..
ഈ സംഘര്‍ഷങ്ങളിലുടനീളം ഗോബിന്ത്‌ സിങ്ങിനെ സഹായിക്കാന്‍ - മൈമൂണ്‍ ഖാന്‍ , സയെദ്‌ ഭേഗ്‌- എന്നീ മുസ്ളിം പ്രമുഖരും ഉണ്ടായിരുന്നു എന്ന കാര്യം താങ്കള്‍ വിസ്മരിക്കുന്നതെന്തു..
ഈ ഗോത്ര സംഘര്‍ഷങ്ങളൊക്കെ മതവര്‍ണ്ണം ചാലിച്ഛാല്‍ ഇന്ത്യയുടെ ചരിത്രം മുഴുവന്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊന്നുമല്ല എന്നതിലേക്കു ചുരുക്കേണ്ടിവരും.. സംഘം ശ്രമിക്കുന്നതും അതു തന്നെയാണു.. ചരിത്രത്തിണ്റ്റെ അപനിര്‍മ്മാണം.. റാവുത്തര്‍ ശ്രമിക്കുന്നതു അതിണ്റ്റെ പതാക വാഹകനാവാനും..
ആദ്യ 5 ഖള്‍സ അംഗങ്ങളെ ജ്ഞാനസാനപ്പെടുത്തിയ ശേഷം ഗോബിന്ത്‌ സിംഗ്‌ പറയുന്നതു നോക്കൂ ..
"From now on, you have become casteless. No ritual, either Hindu or Muslim, will you perform nor will you believe in superstition of any kind, but only in one God who is the master and protector of all, the only creator and destroyer. In your new order, the lowest will rank with the highest and each will be to the other a bhai."
ഇതൊക്കെ ഇസ്ളാമിണ്റ്റെ ആശയങ്ങളാണു.. അദ്ധേഹം സുന്നത്ത്‌ തടഞ്ഞെങ്കില്‍ അതു ഹിന്ദുക്കളില്‍ നിന്നായിരിക്കും..
ഇന്ത്യ കണ്ട 4 അതി ഭയാനക ദുരന്തങ്ങല്‍ക്ക്‌ ചുക്കാന്‍ പിടിച്ചവരാണു സവര്‍ണ്ണ ആശയക്കാര്‍. അതിലൊന്നായ 1984- ലെ സിഖ്‌ കൂട്ടക്കൊലയിലൂടെ ആരാണു തിരിച്ചു സുന്നത്തു നടത്തിക്കൊടുത്തതു..



റാവുത്തര്‍ - अण्णाभैया said... ".
തെഹല്ക്കയെ വിളിക്കൂ... ..............

സിക്ക് കൂട്ടക്കൊലയില്‍ മര്‍വാ,മിശ്രാ, കപൂര്‍ മിത്തല്‍, നാനാവതി, ജെയിന്‍ ബാനര്‍ജീ, പോത്തി റോഷ, ജെയിന്‍ അഗര്‍വാള്‍, ആഹൂജാ, ധില്ലന്‍, നരൂലാ ആദി കമീഷനുകള്‍ക്കൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന 'സവര്‍ണ ബന്ധം' ബക്കര്‍ പുറത്ത്‌ കൊണ്ട് വന്നിരിക്കുന്നു. !!!

അങ്ങനെ ഒരു വാക്ക് പോലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പരാജയപ്പെട്ട മേല്‍ പറഞ്ഞ കമ്മീഷന്‍കാരെ പ്രോസിക്യൂട്ട് ചെയ്യണം. ഒക്കെ സംഘപരിവാര്‍ ചാരന്മാരാണ്.
കോണ്ഗ്രസ്സിന്റെ കൈകള്‍ ഒന്ന് കൂടി ശുദ്ധമായി. ബക്കര്‍ 'സവര്‍ണര്‍ക്കു' ( ബക്കറിന്റെ അറിവില്‍ സംഘപരിവാര്‍) ഒരു പട്ടം കൂടി ചാര്‍ത്തിത്തരുന്നു. 1984- ലെ സിഖ് കൂട്ടക്കൊലയുടെ ക്രഡിറ്റ്‌ബലേ ഭേഷ്!!.... എന്നേ എനിക്ക് പറയാന്‍ കഴിയൂ. ബര്ഖയും ടീസ്റ്റയും ഥാപ്പര്മാരുമ് തരുണ്‍ ‍ തെജ്പാലും ഒക്കെ ലജ്ജിക്കട്ടെ. എന്നിട്ട് ശിഷ്യത്വം സ്വീകരിക്കട്ടെ.

സിക്ക് മതം ഏക ദൈവവിശ്വാസത്തില്‍ അധിഷ്ടിതമാണെന്ന് ബക്കറിനരിയാം. പക്ഷെ സിക്ക് മതത്തെയും അതുപോലെ അവരുടെ ചരിത്രത്തെയും ഗുരുക്കന്മാരേയും ആദരിക്കുന്നവരാന് ആര്‍. എസ്.എസ്സുകാര്‍ എന്ന് ബക്കറിനറിയില്ല. എന്ന് മാത്രമല്ല. ഇസ്ലാമിനൊ ക്രിസ്തുമതത്തിനൊ ലോകത്തുള്ള ഏതോരു വിശ്വാസത്തിനും 'ഹിന്ദുത്വം' എതിരല്ല എന്നും ബക്കറിനറിയില്ല. എന്ന് പറഞ്ഞാല്‍ അറിയില്ല എന്ന് തന്നെ. ഇങ്ങനെ പറയേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നു. അറിയാന്‍ ശ്രമിക്കാഞ്ഞിട്ടാണ്. എല്ലാതിനെയും സങ്കുചിതമായ ഒരു ഫ്രെയിമിനുള്ളില്‍ നിര്‍ത്താനാണ് ഇത്തരക്കാര്‍ക്ക് ഇഷ്ടം.

എന്താണ് ബക്കറെ ഈ 'ഇല്ലാത്ത ജിഹാദി ഭീകരത'? അങ്ങനെ ഒന്ന് ഈ ഭൂമിലോകത്ത് ഇല്ല എന്നുള്ളത് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ താങ്കളില്‍ നിന്നും നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ സുരക്ഷക്ക് വേണ്ടി ചെലവഴിക്കുന്ന എത്രയോ അനന്തകോടി ഡോളര്‍ ലാഭിക്കാമായിരുന്നു.

ഗുരു ഗോബിന്ദ് സിംഗിനെ ഞാന്‍ പരാമര്ശിച്ചതു അസ്ത്ഥത്താനെന്നും വായനാവൈഭവം കാണിക്കാനാണെന്നും ഒക്കെ പറയേണ്ടതുണ്ടോ? അതിനര്‍ത്ഥം ബക്കറിനു അതൊന്നും അറിയില്ല എന്നല്ല. അറിയാവുന്നതുകൊണ്ടാണ്. അപ്രിയമായത് മറച്ചുവക്കുക എന്നത് പക്ഷപാതികളായ ചരിത്ത്രകാരന്മാരുടെ രീതി തന്നെയാണ്. ഖാല്‍സയുടെ അധ്യായമില്ലാതെ ഒരു ചരിത്രം ഭാരതത്ത്തിനില്ല. നമ്മുടെ വിഷയവുമായി അതിനു ബന്ധമുണ്ട് താനും. അന്നൊക്കെ നടന്നത് ഗോത്രയുദ്ധങ്ങള്‍ മാത്രമാണെന്ന് പറയുന്ന ബക്കറിനു, ഒറീസ്സയിലെ ഗോത്ര കലഹം സംഘപരിവാര്‍ അക്രമമാണ്.

ഖാല്‍സയുടെ പന്ജപശ്യാനന്മാരെ ഓര്‍മ്മിക്കുന്ന ബക്കര്‍ ചാന്ദ്നി ചൌക്ക് വിട്ടു കളയുന്നു. ഗുരുഗോവിന്ദന്റെ 8 ഉം 6 ഉം വയസ്സ് പ്രായമുള്ള ഇളയ കുട്ടികളെ ഇസ്ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ സിര്ഹിന്ദിലെ നവാബായ വസീര്‍ ഖാന്‍ കല്ലറക്കുള്ളില്‍ അടച്ചു കൊന്ന കഥ ബക്കറിനു മറക്കുന്നതാനിഷ്ടം. (അവസാന കല്ല്‌ വയ്ക്കുമ്പോഴും "ഓം സത് ശ്രീ വാഹ ഗുരുജി കാ ഖാല്‍സാ... വാഹ് ഗുരുജി കി ഫതെഹ് " എന്ന് ഉച്ചൈസ്തരം അകാലഭേരി മുഴക്കിയ കുഞ്ഞുങ്ങളുടെ കഥ പറഞ്ഞു ഇന്നും സിഖുകാര്‍ കണ്ണുനീര്‍ വാര്‍ക്കും. എണ്ണമറ്റ കൊടും ക്രൂരതകള്‍ക്ക് മുന്‍ഗാമികള്‍ വശംവദരായിട്ടും ഇന്നും സിഖുകാര്‍ മുസ്ലീങ്ങളെ വിരോധിക്കാത്തത് അവരില്‍ ഭാരതീയ സംസ്കാരം കുടികൊള്ളുന്നതിനാലാണ്.)

ഗുരു ഗോവിന്ദിന്റെ വിശ്വസ്തരായിരുന്ന മൈമൂണ്‍ ഖാന്‍ , സയെദ്‌ ഭേഗ്‌ തുടങ്ങിയവരെ വിസ്മരിച്ച്ചതല്ല ബക്കറെ. . ഓര്‍മിച്ചുകൊണ്ട് തന്നെയാണ്. ഒട്ടേറെ മുസ്ലീങ്ങള്‍ ശിവാജിയെയും സഹായിച്ച്ചിരുന്നല്ലോ . ദൌലത് ഖാന്‍, സിദ്ധി മിസ്രി, ആഗ്രയിലെ കാരഗൃഹത്ത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച മദാരി മേത്തര്‍ , മുല്ലാ ഹൈദര്‍ അങ്ങനെ പലരും. ഞാന്‍ മറക്കുകയല്ല ഓര്‍മിക്കുകയാണ് ബക്കറെ ചെയ്യുന്നത്. . നീതി എവിടെയാണെന്ന് കണ്ടെത്തി കൂടെ നില്‍ക്കുകയാണ്‌ വേണ്ടത് . മതഭ്രാന്തന്‍മാരായ സുല്‍ത്ത്താന്മാര്‍ക്കെതിരെ പൊരുതിയ ഹിന്ദുക്കളുടെ ഭാഗത്തുള്ള ന്യായം മനസ്സിലാക്കിയ, എല്ലാ നിലക്കും അവരെ സഹായിച്ച ഒരു പാട് മുസ്ലീങ്ങള്‍ ഉണ്ട്. അവരുടെ രീതിയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.

പഞ്ചപശ്യാനന്മാരെ ജ്ഞാനസ്നാനപ്പെടുത്ത്തിയത്തിനു ശേഷം ഗുരു പറഞ്ഞ വാക്കുകള്‍ ഖുര്‍ -ആനില്‍ നിന്നും സ്വീകരിച്ച്ചതാനെന്കില്‍ ഇവിടെ ആര്‍ക്കോ വിഷമമുണ്ടെന്ന് തോന്നും ബക്കര്‍ പറയുന്നത് കേട്ടാല്‍ . ഇവിടെയാണ്‌ ഹിന്ദുത്വത്തെ ബക്കര്‍ തെറ്റായി മനസ്സിലാക്കുന്നു എന്നതിന്റെ ഏറ്റവും നല്ല തെളിവ്. ഹൈസ്കൂളിലെ ഓര്‍മകളില്‍ മാത്രം ജീവിക്കാതെ ചരിത്ത്രത്ത്തിലൂടെ ഒന്നുകൂടി കറങ്ങി വരൂ...

അബൂബക്കറെ, പ്രിയപ്പെട്ട അനിയാ,
ഞാന്‍ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷ ഇപ്പോഴും കൈവിടാന്‍ തയ്യാറല്ല. സംഘപരിവാറിന്റെ പതാകവാഹകന്‍ എന്ന് താങ്കള്‍ എന്നെക്കുറിച്ച് പറഞ്ഞത് അല്പം പോലും ആക്ഷേപമായിട്ടു എനിക്കു തോന്നിയില്ല എന്നറിയിക്കട്ടെ.

സിക്ക് കൂട്ടക്കൊല സംഘപരിവാര്‍ നടത്തിയതാണെന്ന് അനുമാനിച്ച് ലേഖനമെഴുതിയ 'ഷംസുല്‍ ഇസ്ലാ'മിനെ പോലുള്ള പാഷാണത്തില്‍ കീടങ്ങള്‍ ഒട്ടും കുറവല്ല ലോകത്ത്. ക്ഷീരമുള്ളിടത്തും അവര്‍ തേടുന്നത്‌ ചോരയാണ്. കൂട്ടക്കൊല, ശൂലം, വംശോന്മൂലനം, മാനഭംഗം ഇത്തരം വാക്കുകളാണ് പത്ഥ്യം. അതിന്റ ഭാഗമായാണ് 1984-ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് ഞാന്‍ മുമ്പുപറഞ്ഞ അന്വേഷണക്കമ്മീഷനുകള്‍ക്കൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന 'സംഘപരിവാര്‍ ബന്ധം' ഷംസുല്‍ ഇസ്ളാം 'പുറത്തു കൊണ്ട് വന്നത്'. വൃത്താന്തപത്രപ്രവര്ത്തകനു വേണ്ട എത്തിക്സിന്റ ആദ്യാക്ഷരങ്ങള്‍ പോലും ഒരിക്കലു മനസ്സിലാക്കാന്‍ കഴിയാത്ത ആ പാവം ചിത്തഭ്രമം ബാധിച്ച 'എഴുത്തുകാരന്' അത്രയേ കഴിയൂ. അതിനു നിരത്തുന്ന തെളിവുകളോ...? ഇത്ര വലിയ ഒരു കൂട്ടക്കൊല നടത്താന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് കഴിയില്ല എന്ന ഒരു ഊഹം. അത് 'പെട്ടെന്ന് കൂട്ടം കൂടുന്ന' മറ്റേതോ ഒരു കൂട്ടര്‍ക്കേ കഴിയൂ എന്ന് . ഈ പത്രപ്രവര്‍ത്തകന് ജഗദീഷ് ടൈറ്റ്ലറില്‍ നിന്നോ സജ്ജന്‍ കുമാറില്‍ നിന്നോ ഒരു സ്റെറ്റ്‌മെന്റ് പോയിട്ട് ഒരു ഊഹാപോഹമെങ്കിലും വാങ്ങാമായിരുന്നു. പ്രത്യേകിച്ച് അവര്‍ ഇന്നും ജനകീയരോഷം നേരിട്ടുകൊണ്ടിരിക്കുന്ന വരായത് കൊണ്ട് ഒരുപക്ഷെ സഹകരിച്ച്ചെനെ. അത് ആര്‍ എസ്സ് എസ്സുകാര്‍ ചെയ്തതാണ് എന്ന് അവരില്‍ ഒരാളെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍!. (അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ആര്‍. എസ്സ്. എസ്സിന് അതിന്റെ പ്രയോക്താവായ ഇന്ദിരാഗാന്ധിയോട് മരണശേഷമെങ്കിലും 'സ്നേഹം' പ്രകടിപ്പിക്കാന്‍ വേണ്ടിയായിരിക്കണം സിഖ്കാരെ കൊന്നൊടുക്കിയത്.).

ഇനി സിഖ് സമുദായത്തില്‍ നിന്നും ഒരാളെയെങ്കിലും കണ്ടെത്തി ഇതെല്ലാം ചെയ്തത് കാവിക്കാരാണ് എന്ന് പറയിക്കാന് ‍ കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ഒന്ന് കണക്കിലെടുത്തെക്കാമായിരുന്നു.
പല്ലുതേക്കുന്ന ബ്രഷിനു കൊടുക്കുന്ന മാന്യതയെങ്കിലും എഴുത്താണിക്കു കൊടുക്കാത്ത ഷംസുല്‍ ഇസ്ളാമുകള്‍ ഒരുപാടുണ്ടാകും . പക്ഷെ വളരെ കഷ്ടം ബക്കറെ, ഇതൊക്കെ കേട്ട് അപ്പാടെ വിഴുങ്ങാന്‍ ഇരിക്കുന്ന ആളാണോ 14 മണിക്കൂര്‍ ഗോളാന്തര്‍വലയിയില്‍ വിജ്ഞാനം കുഴിച്ചെടുക്കുന്ന അബൂബക്കര്‍?

സഹോദരാ,'ആണത്തമുള്ള പത്രപ്രവര്‍ത്തനം' എന്ന് താങ്കള്‍ ഉദ്ധേശിച്ച്ച്ചത് 'താങ്കള്‍ക്കു കൊള്‍മയിര്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തനം ' എന്നാണല്ലോ. കേള്വിയില്‍ തന്നെ ഹാസ്യം ജനിപ്പിച്ച, അര്‍ഹിക്കുന്ന അവഗണനയൊദെ തള്ളിക്കള‌ഞ്ഞ‌ അബദ്ധം ആധികാരിക രേഖയാക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കണോ? ഇതിലൊന്നും വലിയ അത്ഭുതം തോന്നുന്നില്ല. ഇത് കേട്ട് ആര്‍ എസ്. എസ് മറുപടി പറയാനും പോകുന്നില്ല. അവരുടെ നിലവാരം ഇതിനൊന്നും മറുപടി കൊടുക്കാന്‍ സമയം കളയുന്നതിനോളം വില കുറഞ്ഞതല്ല. മൌനം തന്നെയാണ് മാന്യത.

..ഈ ഖള്‍സായിസം വിഘടനവാദം ഉയര്‍ത്തുകമാത്രമല്ല ആയുധശക്തി മതവിശ്വാസമായി വളര്‍ത്തുകയും ചെയ്തിരിക്കുന്നു.. ഈ വിശ്വാസം ഭീകരകവള്‍ക്കരിക്കപ്പെടുകയും ഇന്ദിരാ ഗാന്ധിയുടെ വധത്തില്‍ കലാശിക്കുകയും, പിന്നെയും ഭിന്ദ്രന്‍ വാലയുടെ നീണ്ട ഹിറ്റ്‌ ലിസ്റ്റില്‍ കൊലപ്പെടുത്തേണ്ടവരുടെ പേരുകള്‍ അനവധിയുണ്ട്‌ താനും.. "

മേല്‍പറഞ്ഞത്‌ നാനാ ദേശ്മുഖിന്റെ വാക്കുകള്‍ എന്തിനെക്കുരിച്ച്ചാനെന്നു മനസ്സിലാക്കാന്‍ അത് പറഞ്ഞ സമയത്തെക്കുറിച്ച് , അതായത്‌ സിക്ക് ഭീകരവാദം വളരുകയും ഭാരതത്തിലും പുറത്തും ഏറെ ആക്രമണങ്ങള്‍ ഉണ്ടാവുകയും (കനിഷ്ക വിമാനം തകര്‍ന്നു അറ്റ്‌ലാന്റിക്കില്‍ വീണതൊക്കെ ബക്കറിനു ഓര്മ വയ്ക്കുന്നതിനു മുന്‍പാണ്) ചെയ്തിരുന്ന കാലത്തെക്കുറിച്ച് അറിവുള്ള , ബോധമുള്ള ഒരാള്‍ക്ക്‌ മനസ്സിലാക്കാവുന്നതെ ഉള്ളൂ......താങ്കളുടെ മനോമുകുരത്തില്‍ തോന്നിയത് പോലെ ഐതിഹാസികമായ ഖാല്സയെ അല്ലെങ്കില്‍ ആ വിശ്വാസങ്ങളെ തള്ളിപ്പറയുകയാണ് നാനാ ചെയ്തതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല. സിക്ക് ഭീകരവാദത്ത്തെയാണ് ഉദ്ദെശിച്ച്ചതെന്നു ഇനിയെങ്കിലും ദയവായി മനസ്സിലാക്കൂ ബക്കര്‍ സഹോദരാ .. ......ഇസ്ലാമികഭീകരവാദത്തെ‍ അപലപിക്കുമ്പോള് അത് ഇസ്ലാമിനെ തള്ളിപ്പറയലാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കേ ഇങ്ങനെ പറയാന്‍ കഴിയൂ. ഇതില്പരം എന്താണ് ഒരു ഉദാഹരണം പറയാന്‍ കഴിയുക. ബക്കറിന്റെ ആരോപണം നില നില്‍ക്കണമെങ്കില്‍ താങ്കള്‍ ഇപ്പോള്‍ ഖാലിസ്ഥാന്‍ വാദത്തെ അംഗീകരിക്കുന്ന ആളായിരിക്കണം. രണവീര്യത്തെ തെറ്റായ ദിശയില്‍ നയിച്ചു വളര്‍ത്തിയെടുത്ത ഖാലിസ്ഥാന് വാദം ഇന്ന് നിലവിലില്ല. ഒരു സിഖ് സമുദായാംഗവും ഇന്ത്യയില്‍ നിന്നും വിഘടിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. പഞ്ചചിഹ്നങ്ങളില്‍ ഒന്നായ കൃപാണം പോലും ഇന്ന് പ്രതീകാത്മകമായി ചില അവസരങ്ങളില്‍ മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളൂ. അത് ലൊകം പരിഷ്ക്രിതമായി എന്ന് തിരിച്ചറിഞ്ഞ‌തു കൊണ്ടാണ്.

ഭാരതീയന്‍ പറഞ്ഞ പോലെ ഖുശ്വന്ത്‌ സിംഗ് മാത്രമല്ല ലോകനായക ജയപ്രകാശ്‌ നാരായണും ആചാര്യ വിനോബഭാവെയും നെഹ്രുവും ഗാന്ധിയും അംബെട്കരും ഒക്കെ സംഘ പക്ഷപാതികളാണ്. ഇവരെല്ലാം ഒരു അവസരത്ത്തിലെന്കിലും സംഘത്തെ ശ്ലാഖിച്ചു സംസാരിച്ച്ചിട്ടുള്ളവരാണ്.

"പകരം എന്നത്തെയും പോലെ തങ്ങള്‍ സിക്കുകാരെ സ്നേഹിക്കുന്നവരാണെന്ന്‌ ഭാവിച്ച്‌ എരിതീയില്‍ എണ്ണ ഒഴിക്കുകയും ചെയ്യുന്ന ആര്‍.എസ്‌.എസ്‌ തന്ത്രം ഇനിയുമിനിയും റാവുത്തര്‍ കാണാനിരിക്കുന്നതെയുള്ളു.. " എന്ന് താങ്കള്‍ പറഞ്ഞല്ലോ .... അതില്‍ ഒരു ചെറിയ തിരുത്തുണ്ട് എന്റെ വക . "കാണാനിരിക്കുന്നു" എന്നത് മാറ്റി "കേള്‍ക്കാനിരിക്കുന്നതേയുള്ളൂ " എന്നാക്കൂ.. അതല്ലേ നല്ലത്. അത് ഒത്തിരി കേട്ടു കേട്ടു കാതുചെകിടിച്ചിട്ടാണ് ബക്കറെ ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചത്. താങ്കളെപോലുള്ളവര്‍ തന്നെ സംഘത്തെ വളര്‍ത്തുന്നു. അതിനു അവര്‍ താങ്കളോടു നന്ദി പറയേണ്ടിവരും. അല്ലെങ്കിലും എന്റെ അബൂബക്കറെ ഇതൊക്കെ വായിക്കുന്ന, അധികമൊന്നും ഇവയെക്കുറിച്ച് ആലോചിക്കാനൊന്നും മിനക്കെടാത്ത ഒരാള്‍ക്ക്‌ പോലും ആര്‍. എസ്. എസ്സിനോട് അല്പമൊക്കെ അനുഭാവം വന്നുപോകും എന്നാ കാര്യത്തില്‍ എന്താണ് സംശയമുള്ളത് ? ഈ സഹായമ് തുടരുമല്ലൊ....

സ്നേഹപൂര്‍വ്വം,
റാവുത്തര്‍.

സംഘ പരിണാമം?

ശ്രീ ബക്കറുടെ 'സംഘ'പരിണാമം http://aboobakar.blogspot.com/2009/05/blog-post_7089.htmlഎന്ന പോസ്റ്റിനു കൊടുത്ത മറുപടികള്‍:

പ്രിയ ബക്കര്‍,

ബഹുദൈവാരാധകരും വിഗ്രഹാരാധകരുമായ ശ്രീരാമകൃഷ്ണപരമഹംസനെയുംവിവേകാനന്ദനെയും വെറുതെവിട്ട് താങ്കളെയും എന്നെയും പോലെ ഏകദൈവ വിശ്വാസിയായ (ഹിന്ദുവിസത്തില്‍ അതിനും സ്വാതന്ത്യ്രവും സ്ഥാനവുമുണ്ടെന്നു താങ്കള്‍ക്കറിയാം) ദയാനന്ദനും അദ്ദേഹം സ്ഥാപിച്ച ആര്യസമാജവും ഹിന്ദുഭീകരസംഘടനകള്‍ക്ക് പ്രചോദനമായി എന്നു പറഞ്ഞത് ഒരു പക്ഷെ ജോലിത്തിരക്കിനിടയില്‍ ആലോചിക്കാന്‍ സമയം കിട്ടാഞ്ഞിട്ടാകാം എന്ന് കരുതുന്നു. എന്നാല്‍ 'ഹിന്ദുമതം പ്രാകൃതം' (എന്നു പറഞ്ഞാല്‍ കല്ലിനെയും പശുവിനെയും ഒക്കെ പൂജിക്കുന്നവര്‍) എന്നു പറഞ്ഞ താങ്കളില്‍ നിന്നു തന്നെ ഇതു കേട്ടത്തില്‍ സന്തോഷവുമുണ്ട്.

'ഹിന്ദുമതത്തില്‍ നിന്നും വിഭിന്നമായി ഹിന്ദുത്വം എന്ന ഫാസിസ്റ്റ് നിര്‍വ്വചനം സവര്‍ക്കര്‍ രൂപപ്പെടുത്തി' എന്നു പറയുന്നിടത്തും താങ്കള്‍ ഒരു ഹിന്ദുയിസത്തില്‍ ചില നന്മകള്‍ കാണുന്നു എന്നതിലും അതു പോലെ സന്തോഷം.

നൂറ്റാണ്ടുകളായി ഇവിടെ വന്നവര്‍ക്ക് ഭാരതത്തിനെ ജനം അഭയമരുളിയത് 'ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല' എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയുണ്ട് ആശിക്കുന്നതാണ് എനിക്കിഷ്ടം.

പക്ഷെ ബക്കര്‍, ആര്യസങ്കല്‍പത്തെ സംബന്ധിച്ചിടത്തോളം താങ്കള്‍ പറഞ്ഞ അയഥാര്‍ത്ഥങ്ങളായ വാദങ്ങളുടെ മേല്‍ (ആര്യന്‍മാര്‍ എന്നാല്‍ ഒരു പ്രത്യേകജനവര്‍ഗ്ഗമല്ലാ എന്നും ആ പദത്തിന്റെ അര്ത്ഥമ് ഉന്നതം, ശ്രേഷ്ഠം എന്നൊക്കെയാണെന്നും ശ്രേഷ്ഠമായ പ്രവൃത്തി ചെയ്യുന്ന ലോകത്തെ ഏതൊരു മനുഷ്യനും ആര്യനാണെന്നും എല്ലാം)വേദഭാഗങ്ങളെയും മറ്റും ഉദ്ധരിച്ച് മുന്‍ചര്ച്ചയില്‍ മുന്നു നാല് പേര്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടും താങ്കള്‍ അതൊന്നും വായിക്കാതെ (സമയക്കുറവു കൊ-ായിരിക്കാം) അടുത്ത പോസ്റ് തയ്യാറാക്കുകയും അതിലും പഴയ വാദങ്ങള്‍ തന്നെ തുടരുകയും ചെയ്യുന്നു . ഗാന്ധിജിയെയും വിവേകാനന്ദനെയും അംബേദ്കറെയും ബഹുമാനിച്ചിട്ടും അവര്‍ ആര്‍. എസ്സ്. എസ്സിനെക്കുറിച്ചി എന്തു പറഞ്ഞു എന്നു താങ്കള്‍ക്കറിയേണ്ട . താങ്കള്‍ക്കവര്‍ കറുത്ത തൊപ്പിയണിഞ്ഞ കപടദേശീയവാദികള്‍ മാത്രമാകുന്നു. മറ്റു പല പ്രസ്ഥാനങ്ങളെക്കുറിച്ചും പറയാറുള്ളതുപോലെ അന്നത്തെ ആ പ്രസ്ഥാനമല്ല ഇന്നത്തേത് എന്നൊന്നും അവരെക്കുറിച്ച് പറയുകയും വയ്യ. അവിടെ വിവേകാനന്ദനെ ഹിന്ദുത്വവാദികള്‍ തട്ടിയെടുക്കുന്നു. എന്നു താങ്കള്‍ പരിതപിക്കുമ്പോള്‍ പെറ്റമ്മയെയും പെറ്റനാടിനെയും ഒരു പോലെ സ്നേഹിക്കുന്ന വര്‍ക്ക് അതിനവകാശമുണ്ട് എന്നു പറയാന്‍ എനിക്കഭിമാനമുണ്ട്

സഹോദരാ, we our nation defined നെക്കുറിച്ച് നകുലന്‍ എഴുതിയിട്ടുണ്ട്. മറ്റൊന്നു കൂടി. മുസ്ളീങ്ങളെക്കുറിച്ചൊ, ഇസ്ളാമിനെക്കുറിച്ചൊ, പ്രവാചകനെക്കുറിച്ചെ ഗോള്‍വള്‍ക്കര്‍ ബഹുമാനമില്ലാതെ 'ദാ ഇങ്ങനെ പറഞ്ഞു ' എന്നു കണ്ടെത്താന്‍ ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. . ഒന്നുപോലും കണ്ടെത്താനായില്ല . അതാണ് ഇങ്ങനെ ഒരോ വളച്ചുകെട്ടിയ വ്യാഖ്യാനങ്ങലില്‍ കൂടി തൃപ്തിയടയേണ്ടി വരുന്നത്. നേരിട്ടൊരു ആക്രമണവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗവേഷണബുദ്ധിജീവികള്‍ മറ്റൊരു പദദ്വയം കൂടി കണ്ടെത്തി. അതാണ്‌ "ഹിഡന്‍ അജണ്ട "
സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രം മറ്റൊന്നായിരുന്നെങ്കില്‍ രാമരാജ്യം എന്ന വാക്കിന്റെ പേരില്‍ ഗാന്ധിജിയെയും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇത്ര ഉന്നതമായ സ്ഥാനം നേടിയിരുന്നി ല്ലെങ്കില്‍ അതായത് ഇന്‍ഡ്യയില്‍ മാത്രമാണ് അദ്ദേഹം അറിയപ്പെട്ടിരുതെന്കില്‍ വിവേകാനന്ദനെയും ഇവര്‍ വര്‍ഗ്ഗീയ ഫാസിസ്റുകള്‍ എന്നു മുദ്രയടിക്കുമായിരുന്നു.

ഇതരമതസ്ഥരെ സ്വന്തം മതത്തിലേക്ക് ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നത് ആരാണ്? അത് വോട്ടുബാങ്ക് രാഷ്ട്രീയക്കാരാണ്. അവര്‍ പ്രത്യേകമായി വേറിട്ടു നിന്നാലെ അവര്‍ക്ക് മുതലെടുക്കാന്‍ കഴിയൂ എന്നതാണ് അതിനു കാരണം. സംഘപരിവാര്‍ എന്നും മുസ്ളീങ്ങളോട് ആവശ്യപ്പെടുന്നത് മുഖ്യധാരയിലേക്ക് കടന്നു വരാനാണ് സഹോദരാ. അവിടെയും മുഖ്യധാര എന്ന പദത്തെപ്പോലും അപഹാസ്യമാക്കാനും ഇല്ലാതാക്കാനുമാണ്് മറ്റു പല രാഷ്ട്രീയക്കാരും ശ്രമിച്ചത്. ഒരു മാപ്പുസാക്ഷിയുടെ രൂപത്തില്‍ മറ്റുള്ളവരുടെ തലയില്‍ ഇല്ലാത്ത കുറ്റം ചാര്‍ത്തി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ലോകത്തിലെ ആദ്യത്തെ ആളല്ല കല്യാണ്‍സിംഗ്.

"പരിവാരം ശൂന്യതയില്‍ നിന്നും ശത്രുവിനെ സൃഷ്ടിക്കുകയും ആശത്രുവിന് ശത്രുവുന്ടെന്കില്‍ മിത്രമാക്കുകയും ചെയ്യുന്ന വംശനീതി!"
ഇതു കൊണ്ട് താങ്കള്‍ എന്താണുദ്ദേശിച്ചത് ? പരിവാരം മുസ്ളീങ്ങളെ ശത്രുവായി കാണുന്നുവെന്നും അതുകൊണ്ട് തന്നെ അവരുടെ ശത്രുവായ (?) ഇസ്രായേലിനെ (താങ്കളുടെ ഭാഷയില്‍ അന്യായരാജ്യം) ന്യായീകരിക്കുന്നുവെന്നും ഒക്കെയാണോ ? അവിടെയും തെറ്റാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്. 1948-ല്‍ ഇസ്രായേല്‍ സ്ഥാപിതമായപ്പോള്‍ തന്നെ 'ഇസ്രായേലിനെ ആക്രമിച്ച് നശിപ്പിക്കും' എന്നു ദൃഡപ്രതിജ്ഞയെടുത്ത ഗമാല്‍ നാസ്സറിന്റെ കീഴില്‍ മൂവായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്ന വംശവൈരത്തിന്റെ പേരില്‍ ഒരു ജനതയെ ഇല്ലേയ്മ ചെയ്യാന്‍ കൊതിച്ച, തീര്‍ച്ചയായും അതിനു പോന്ന സൈനീകശേഷിയും ക്രൌര്യവും എല്ലാമുണ്ടായിരുന്ന (എന്നാല്‍ 67-നു ശേഷം നേരെ നിവര്‍ന്നു നില്‍ക്കാന്‍ ധൈര്യപ്പെടാതിരുന്ന) ചുറ്റുമുള്ള രാജ്യങ്ങളെയാണോ (മൂവായിരം വര്‍ഷങ്ങള്‍ക്കു മമ്പു-ായ സംഘട്ടനങ്ങളുടെ പേരില്‍ ശത്രുസ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച ഹിത്യരുടെയും കനാന്യരുടെയും ഏദോമ്യരുടെയും മൊവാബ്യരുടെയും മെസ്രെയീമ്യരുടെയുമൊക്കെ പിന്‍തുടര്‍ച്ചക്കാര്‍. അവരാരും ഗമാല നാസ്സറിന്റെ തന്ത്രം പോലെയോ താങ്കളുടെ വിശ്വാസം പോലെയോ അറബികള്‍ അല്ല . സംസാരഭാഷയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ 'അറബ് ജനത' എന്ന പേരില്‍ അവരെ സംഘടിപ്പിച്ചത് അന്ധമായ പഴയ ജൂതവിരോധം കൊണ്ട് മാത്രമാണ്.) താങ്കള്‍ ന്യായീകരിക്കുന്നത്? മറ്റേതു ഇസ്ളാമികരാജ്യത്തിലേക്കാളും സുരക്ഷിതത്വത്തോടെയും സ്വാതന്ത്യ്രത്തോടെയും മൊത്തെ ജനസംഖ്യയുടെ അന്ചിലോന്നായ മുസ്ളീങ്ങള്‍ ജീവിക്കുന്ന ഇസ്രായേല്‍ താങ്കള്‍ക്ക് അത്ര കൊടിയ ശത്രുവാണോ? കൂടുതല അന്വേഷണങ്ങള്‍ വേണ്ടിവരും ബക്കര്‍. (ഗാസയും കൂട്ടക്കോലകളും കരള്‍പിളര്‍ക്കുന്ന കാഴ്ചകളും നിറഞ്ഞ ഇ-മെയിലുകളെയും വാര്‍ത്തകളെയും നിരാകരിക്കുകയല്ല. . ഇവിടെ അതു തുടരേ-. വിശദമായിത്തന്നെ ഒരു ലേഖനം തയ്യാറായി വരുന്നുണ്ട്. അതിനുമേല്‍ നമുക്ക് പിന്നീട് ചര്‍ച്ചയാവാം. ബി.സി. 12-ാം നൂറ്റാ-ു മുതല്‍ നമുക്കു തുടങ്ങാം. ഇന്ന ത്തെ ഗാസയുടെ അവസ്ഥയുടെ യഥാര്‍ത്ഥ കാരണക്കാരെയാണ് നമുക്കു വേ-ത്. ) മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്ത ജൂതവിരോധം ലോകത്ത് ഭീകര സംഘടനകള്‍ പോട്ടിമുളക്കുന്നതിനുള്ള സുപ്രധാനമായ ഒരു കാരണം കൂടിയാണ്. മതത്തിന്റെ കണ്ണില്‍ കൂടി എല്ലാം കാണാന്‍ തുടങ്ങിയാല്‍ ഭീകരരെ പോലും താങ്കള്‍ക്കു ന്യായീകരിക്കേണ്ടി വരും.

ബക്കര്‍, താങ്കളുടെ അടുത്ത പോസ്റ് ഗുജറാത്തിനെക്കുറിച്ചാണെന്നു സൂചന ഉണ്ടല്ലോ . മറ്റുള്ളവര്‍ എഴുതുന്നത് തീരെ വായിക്കില്ല എന്നു വാശിയോന്നുമില്ലെന്ന്കില്‍ അതിനു മുമ്പ് ഇതേ വിഷയത്തിലുള്ള ശ്രീ. നകുലന്റെ ബ്ളോഗില്‍ ഒന്നു ചെല്ലണം എന്നു ഒരു അഭ്യര്‍ത്ഥനയു-ണ്ട് . ചില മുന്‍വിധികളും ആവര്‍ത്തനങ്ങളും ഒഴിവാക്കാം. പുതിയ കഥകള്‍ കണ്ടെത്തുകയുമാകാം.
സ്നേഹപൂര്‍വ്വം,
റാവുത്തര്‍.

ഇതിനു ബക്കര്‍ തന്ന മറുപടി:
പ്രിയ റാവുത്തര്‍...കമണ്റ്റിനു നന്ദി.. ആര്യസമാജവും ഏകദൈവ വിശ്വാസവും ഉരച്ച്‌ നോക്കാനായിരുന്നില്ല ഞാന്‍ ഇവിടെ ശ്രമിച്ചിരിക്കുന്നതു. അവര്‍ ഉയര്‍ത്തിയ മൌലികവദം എങ്ങനെ പരിണമിച്ഛു എന്നതിനെക്കുറിച്ഛാണു. അതില്‍ അവര്‍ പങ്കോ ഉത്തേജനമോ ആയിരുന്നില്ല എന്ന്‌ പറയുന്നതു വെറുതെ കണ്ണടയ്ക്കലാണു..
... >>> ... നൂറ്റാണ്ടുകളായി ഇവിടെ വന്നവര്‍ക്ക് ഭാരതത്തിനെ ജനം അഭയമരുളിയത് 'ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല' എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയുണ്ട് ആശിക്കുന്നതാണ് എനിക്കിഷ്ടം. .. << .
'ഇന്നു അറിയപ്പെടുന്ന' ഹിന്ദുമതത്തിണ്റ്റെ ആയിരുന്നില്ല എന്നാണു താങ്കള്‍ ഞാന്‍ പറഞ്ഞതായി വിശ്വസിക്കുന്നതെങ്കില്‍ തെറ്റില്ല..
ആര്യ പദത്തിണ്റ്റെ പുതു വിവര്‍ത്തനമൊക്കെ ഞാന്‍ 'സംഘം' വെബ്‌ സൈറ്റുകളില്‍ നിന്നൊക്കെ കണ്ടതാണു. പക്ഷേ ദയാന്ദന്ദണ്റ്റെ വിവര്‍ത്തനം കൂടി ഒന്നു വായിക്കുന്നതു നന്നായിരിക്കും..
ഋഗ്‌ വേദത്തില്‍ ശിവനെ 'ദ്രവിടേശ്വര' എന്നാണു പറയുന്നതു.. അതായത്‌ പുതിയ സിദ്ധാന്തമനുസരിച്ഛു 'ഉന്നതരുടെയും', ശ്രേഷ്ടരുടെയും (ദ്രാവിടരായാല്‍ പോലും) ദൈവമാകാന്‍ കഴിയില്ല എന്നാണോ..
ആര്‍.എസ്‌.എസ്‌ കറുത്ത തൊപ്പി ധാരികളായ കപട ദേശീയ വാദികളാണോ അല്ലെയോ എന്നുള്ളതു തെളിഞ്ഞതും, അല്ലെങ്കില്‍ തെളിയാനിരിക്കുന്നതുമാണു.
സംഘപരിവാര്‍ പറയുന്ന മുസ്ളിം മുഖ്യധാര എന്താണെന്ന്‌ എനിക്ക്‌ മനസ്സിലാവുന്നില്ല.. താങ്കള്‍ ഒന്നു പറഞ്ഞു തരുമല്ലോ.. ഏക സിവില്‍ കോടും, പാക്‌ വിരോധവുമാണെങ്കില്‍ എനിക്ക്‌ കേല്‍ക്കണ്ട.
ഇസ്രായീലിനെക്കുറിച്ച്‌ താങ്കള്‍ വായിച്ചതൊക്കെ സയണിന്‍സ്റ്റ്‌ സാഹിത്യങ്ങളില്‍ നിന്നാകാനാണു സാദ്ധ്യത
. അല്ലെങ്കില്‍ ചരിത്രത്തെ താങ്കള്‍ നേരെയല്ല വായിക്കുന്നതു.. അല്ലെങ്കില്‍ ചരിത്രത്തെ അപഹാസ്യമായിക്കാണാന്‍ താങ്കള്‍ ആഗ്രഹിക്കുന്നു. അതു തന്നെയാണു അപഹാസ്യം..
ഇസ്രായേല്‍ ചരിത്രം പറയാനുള്ള സബ്ജക്റ്റല്ലാത്തതിനാള്‍ അതിവിടെ വിടുന്നു..


മറുപടി:

പ്രിയ ബക്കര്‍,

ആര്യസമാജം ഭീകരരെ സൃഷ്ടിച്ചു എന്ന താങ്കളുടെ വാദത്തിന് ഭാരതീയന്‍ തന്ന റഫറന്‍സ് തന്നെ ധാരാളം. താങ്കള്‍ ഈ വാദം ഉന്നയിച്ചത് ആരെ ന്യായീകരിക്കാനാണ് എന്നതാണ് മറ്റൊരു കാര്യം. ഇവിടെ ഭൂരിപക്ഷവര്‍ഗ്ഗീയതയുണ്ടാക്കിക്കിയപ്പോള്‍ പ്രതിഫലനമായി ലോകത്തെങ്ങും ഇസ്ളാമികവര്‍ഗ്ഗീയതയുണ്ടായി എന്നു താങ്കള്‍ കണ്ടെത്തിയേക്കും. അത് ഭീകരരുടെ പോലും ന്യായീകരണമല്ല. അവരെ പിന്തുനക്കേണ്ടി വരുന്നവരുടെ ന്യായമാണ്. താങ്കളില്‍ നിന്നും അത് പ്രതീക്ഷിക്കപ്പെടുന്നില്ല.

മറ്റൊരു വസ്തുത ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഇസ്രായേല്‍ വിരോധം ലോകഭീകരസംഘടനകളുടെ പൊട്ടിമുളക്കലിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടു് എന്നതാണ്. ഇസ്രായേലിനെക്കുറിച്ച് ഞാന്‍ എഴുതിയ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞതു പോലെ സയണിസ്റ് സാഹിത്യത്തില്‍ നിന്നും കിട്ടിയതല്ല ലോകത്തെവിടെയും ഏതുഭാഷയിലും സൌജന്യമായി കിട്ടുന്ന പഴയനിയമം പുസ്തകത്തിലെ 'പുറപ്പാടില്‍ ' കൂടി കടന്നുപോയാല്‍ മതി. ആധുനികലോകചരിത്രവുമായി കുട്ടിവായിക്കുമ്പോള്‍ ഉത്തരം കിട്ടും. താങ്കള്‍ തന്നെ പറഞ്ഞതുപോലെ ഇസ്രായേല്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കേണ്ടതില്ല . അവസരം വരും.

"പക്ഷേ ചില നിര്‍ണ്ണായക സമയങ്ങളില്‍ അതു (‘ഭുജ് ‘ഭൂകമ്പ സേവന സന്ദര്ഭ‍‘ങ്ങളെ ഓര്‍ത്തുകൊ്ണ്ട്) അതിണ്റ്റെ വംശീയ, വര്‍ഗ്ഗീയ ‘ീകരമുഖങ്ങള്‍ പുറത്തെടുക്കാറുഖതു മറക്കാതിരുഖുകൂടാ.. "
നമുക്ക് ഇതിലും വലുത് കിട്ടിയിട്ടുണ്ടല്ലോ, ഗുജറാത്ത് വര്‍ഗ്ഗീയ കലാപം മോഡി തീവിക്ക് തീവച്ച് ഉണ്ടാക്കി എന്ന കഥ. ഭൂകമ്പസേവനസന്ദര്‍ഭങ്ങളില്‍ എന്തു സംഭവിച്ചു എന്നാണ്? ആര്‍. എസ്സ്. എസ്സുകാര്‍ ഹിന്ദുക്കളെ മാത്രം സഹായിച്ചു എഖും മുസ്ളീങ്ങളെ പട്ടിണിക്കിട്ടു എന്നുമാണോ?

എനിക്ക് അത്ഭുതമൊന്നുമില്ല. ഞാനും ഇങ്ങനെ പലതും വിശ്വസിച്ച്ചിരുന്നതാണ്. ഇങ്ങനെയൊരു കഥയുണ്ടാക്കാന്‍ വേണ്ടി മാത്രം അവിടെ പോയ റിപ്പോര്‍ട്ടര്‍മാരുണ്ടാകും. അജ്മല്‍ കസബ് ഹിന്ദു ഭീകരനാണെന്നു പറയുന്ന കൂട്ടരില്‍ നിന്നും മറ്റെന്തു പ്രതീക്ഷിക്കാനാണ്? ഇതൊക്കെ ഇവിടെ പലരും മുന്‍പൊക്കെ കേട്ട് വിശ്വസിച്ചിട്ടുണ്ട് സുഹൃത്തെ.

അല്‍ഖ്വയ്ദ സിഖുകാരുടെ കയ്യില്‍ നിന്നും ജസിയ വാങ്ങിയത് അവര്‍ക്ക് സക്കാത്ത് കൊടുത്തിട്ടായിരിക്കും എന്ന ഊഹം തന്നെ വലിയ തമാശയാണ് ബക്കര്‍. വെള്ളമിറങ്ങാതെ ചത്താലും ഭിക്ഷവാങ്ങില്ല (ഭിക്ഷയെടുക്കാത്ത ലോകത്തിലെ ഒരേയൊരു വിഭാഗം അവരാകുന്നു . മറ്റൊന്ന് , സക്കാത്ത് എന്നാല്‍ വെറും ഭിക്ഷയാണെന്ന് ഞാന്‍ പറഞ്ഞു എന്ന് വ്യാഖ്യാനിക്കനട . പറഞ്ഞെന്നെയുള്ളു. സക്കാത്തിന്റെ നിയമവും ശര്‍ത്തും അറിയാതെ പറഞ്ഞതല്ല.) എന്നു ഓര്‍മ്മവക്കുന്ന കാലത്തേ പ്രതിജ്ഞ ചെയ്യുന്ന സിഖുകാരെക്കുറിച്ച് ഇങ്ങനെ കേട്ടാല്‍ സര്‍ദാര്‍ജി ഫലിതങ്ങള്‍ ഉണ്ടാക്കുന്ന വിദ്വാന്‍മാര്‍ പോലും ചിരിച്ച് വശം കെട്ടു പോകും.
അല്ലെങ്കിലും ലോകത്തെ മുഴുവന്‍ ചോരയില്‍ മുക്കി കൊല്ലാന്‍ രൂപം കൊണ്ട അല്‍ഖ്വയ്ദയെക്കുറിച്ച് ഇങ്ങനെ കേട്ടാല്‍ താങ്കള്‍ രോഷാകുലനാകുഖതെന്തിന്?!!!!

'മുഖ്യധാര' എന്നാല്‍ താങ്കള്‍ക്ക് ഏകസിവില്‍ കോഡും പാക്കിസ്ഥാന്‍ വിരോധവുമാണെന്നറിഞ്ഞതില്‍ ഖേദമുണ്ട് അതെക്കുറിച്ച് രണ്ടു വാക്ക്. -ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ നന്ന് എന്നും എന്നാല്‍ അക്കാര്യത്തില്‍ കടുംപിടിത്തമോ അതിനു വേനടി ഏതറ്റം വരെയും പോകേണ്ട ആവശ്യമോ ഇല്ല എന്നു ഗുരുജി ഗോള്‍വല്‍ക്കര്‍ പറഞ്ഞിട്ടുണ്ട് എന്നാണു എന്റെ അറിവ്. മുസ്ളീം മതനേതാക്കള്‍ മാത്രം എതിര്‍ക്കുന്ന ഈ കോഡ് നടപ്പിലാക്കിയേ അടങ്ങൂ എഖ് അദ്ദേഹം കട്ടായം പറഞ്ഞിരുന്നെങ്കിലും 'മുസ്ലീം വിരോധം' എന്ന വാദത്തിനു താങ്കള്‍ക്ക് അതും ഒരായുധമാക്കാന്‍ അവസരം വന്നെനെ . പക്ഷെ അവിടെയും രക്ഷയില്ല.
എന്താണ് സഹോദരാ ഈ പാക്കിസ്ഥാന്‍ വിരോധം? പാക്കിസ്ഥാന്റെ സ്ഥാപനത്തെ (അതായത് ഇന്ത്യാ വിഭജനത്തെ) ആര്‍. എസ്സ്. എസ്സ് എതിര്‍ത്തത് മുസ്ളീങ്ങള്‍ ഈ സമുഹത്തില്‍ത്തന്നെ കഴിയണം എന്നഗ്രഹിച്ചിട്ടാണ്. അഫ്ഗാന്‍കാരെക്കുറിച്ചും അവര്‍ പറയുന്നത് ഹിന്ദുക്കള്‍ ആണെന്നാണ്. അതിന്റെ അര്‍ത്ഥം നാളെ മുതല്‍ താടിയും വെട്ടി തലപ്പാവും (ഇപ്പോഴത്തെ അവസ്ഥയിഢ തോക്കും)അഴിച്ചുവച്ച് അമ്പലത്തെ വലം വച്ചു കൊള്ളാനല്ല . വളരെ വിശാലമായ അര്‍ത്ഥത്തിലാണ്. ഭാരതീയ സംസ്കാരത്തില്‍ ജീവിച്ചിരുന്ന പൂര്‍വ്വികരുള്ള അവര്‍ പില്‍ക്കാലത്ത് എത്ര ക്രൂരതകള്‍ കാട്ടിയിട്ടും ഒന്നടങ്കം വെറുക്കാത്തതു കൊണ്ടാണ്.
നമ്മുടെ രാജ്യസുരക്ഷക്ക് എതിരെ വരുന്ന ഭീകരരെ പിന്തുണക്കുന്ന നടപടി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായാല്‍ ഇവിടത്തെ ജനം ആ രാജ്യത്തിന്റെ നടപടിയെ വെറുക്കുന്നതു വര്‍ഗീയത കൊണന്ടല്ല സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതു കൊന്ടാണ് .. യുദ്ധത്തില്‍ പിടികൂടപ്പെട്ടവരെ പോലും വധിച്ചു ജഡം വികൃതമാക്കുന്ന പൈശാചീക നടപടി ( ഇത് പ്രവാചകന്‍ വെറുത്ത്തിട്ടുള്ളതാണ് ) അവരുടെതാണ്. ഇന്ത്യയില്‍ ഇങ്ങനെ ഒന്ന് നടന്നതായി കേട്ട് കേള്‍വി പോലും ഇല്ല.

>>> ... നൂറ്റാുകളായി ഇവിടെ വന്നവര്‍ക്ക് ‘ഭാരതത്തിനെ ജനം അരുളിയത് ‘ഹിന്ദുമതത്തിന്റെ ഗുണം കൊണ്ടോന്നുമല്ല ’ എന്ന താങ്കളുടെ മുന്‍ കണ്ടെത്തലില്‍ നിന്നും ഇപ്പോള്‍ ചെറിയ മാറ്റത്തിന്റെ സൂചനയൊക്കെയു് ആശിക്കുഖതാണ് എനിക്കിഷ്ടം. ""ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിണ്റ്റെ ആയിരുന്നില്ല എന്നാണു താങ്കള്‍ ഞാന്‍ പറഞ്ഞതായി വിശ്വസിക്കുഖതെങ്കിഢ തെറ്റില്ല .. ""
അപ്പോള്‍ ഇന്നു അറിയപ്പെടുന്ന ഹിന്ദുമതത്തിന്‍ ഭയങ്കര എന്തോ കുഴപ്പങ്ങള്‍ ഉന്ടെന്നാണോ ബക്കര്‍? ആണെങ്കില്‍ ശരിയാണ്. എനിക്കും അത് പലപ്പോഴും തോന്നാറുണ്ട് 'സദ്ഗുണവൈകൃതം' എന്നണ് ഈ സ്വഭാവവിശേഷത്തിന് സവര്‍ക്കര്‍ കൊടുത്ത പേര്. ക്ഷേത്രങ്ങളുടെ വരുമാനമെടുത്ത് മദ്രസകള്‍ക്ക് കൊടുക്കുകയും ജനങ്ങളുടെ നികുതിപ്പണമെടുത്ത് ഹജ്ജിന് സബ്സിഡി കൊടുക്കുകയും ഹജ്ജ് നിലവില്‍ വരുന്നതിനും (ബി.സി. 18-ആം നൂറ്റാണ്ടു , പലരും കരുതുഖതുപോലെ എ.ഡി 7-ആം നൂറ്റാന്ടല്ല ) സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥാടനം ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടും പൊട്ടന്‍മാരെപ്പോലെ മിണ്ടാതിരിക്കുന്ന ഈ ഹിന്ദുക്കള്‍ വലിയ കുഴപ്പക്കാര്‍ തന്നെയാണ്. സംശയമില്ല .ഇതു പോലെ തന്നെയുള്ള ഒരുപാടു കുഴപ്പങ്ങള്‍ വേറെയുമുണ്ട്‌.

ശിവന് ദ്രാവിഡേശ്വരന്‍ എന്ന പേരുന്ടെന്കില്‍ എന്താണ് കുഴപ്പം എന്ന് മനസ്സിലായില്ല . അത് ഒരു പടി താഴെയാണെന്നു താങ്കള്‍ക്കു തോന്നിയോ? ഇനി വിഷ്ണുവിന് ആരും കാണാത്ത അഭൌമീക ക്ഷീരസാഗരത്തിലെ വൈകുണ്ഠത്തിന്റെ പേരു ചേര്‍ത്ത് വൈകുണ്ഠേശ്വരന്‍ എന്ന പേരു കൊടുത്തതിലാണോ താങ്കള്‍ക്ക് പരാതി. അങ്ങനെയെങ്കില്‍ വിഷ്ണുവിന് വെങ്കിടേശ്വരന്‍ എന്നും പേരുണ്ട്. . തെന്നിന്ത്യയില്‍ തന്നെയുള്ള തിരുപ്പതി ആണ് സ്ഥലം. ശൈവസിദ്ധാന്തം നൂറുകൊല്ലം കൊണ്ട് പഠിച്ചു തീരില്ല . പരബ്രഹ്മം, ദക്ഷിണാമൂര്‍ത്തി, വിരാട് പുരുഷന്‍ എന്നിങ്ങനെയൊക്കെയുള്ള ഉപരിപ്ലവമായ മനീഷ കൊണ്ട് ചിന്തിയ്ക്കാന്‍ കഴിയാത്ത അത്യുന്നതസന്കല്പങ്ങലോന്നും വെറുതെ നിര്‍വ്വചിക്കാനുള്ളതല്ല . ശൈവരും വൈഷ്ണവരും തമ്മിലടിക്കുന്നു എന്ന സുചന താങ്കള്‍ തന്നത് കൊണ്ട് പറഞ്ഞെന്നു മാത്രം.
പ്രിയ ശ്രീ നകുലന്‍, ഭാരതീയന്‍, സത, സാഗര്‍, ഭൂലോകം,

തങ്ങള്‍ക്കെതിരായ കുപ്രചരണങ്ങള്‍ക്ക് മറുപടി കൊടുക്കാതെ സംഘം മൌനം പാലിക്കുഖതെന്ത് എന്നു പലരായി ചോദിക്കുന്നു . ഞാനും ഇതേ ചോദ്യമാണ് ചോദിച്ചു കൊന്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ നകുലന്റെ നിരീക്ഷണങ്ങളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്

ഒരു നുണ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകും. എന്നാല്‍ ഒരു സത്യം ആരും ഒരിക്കല്‍ പോലും ആരും പറഞ്ഞില്ലേങ്കിലും സത്യം തന്നെയായിരിക്കും എന്നാണ് എനിക്കു പറയാന്‍ കഴിയുക. എന്നാല്‍ തെറ്റിദ്ധാരണ മാറിവരുനന്നവര്‍ സത്യം പ്രചരിപ്പിക്കാനുണ്ടാകും, ആ ജോലി ആരും പറയാതെ തീര്‍ച്ചയായും അവര്‍ ഏറ്റെടുക്കും എന്നതായിരിക്കാം ലോകം കാണാന്‍ പോകുന്നത്. നകുലന്‍ പറഞ്ഞതു പോലെ അതേപ്പറ്റി (സംഘം ഒരു പ്രചരണത്തിനൊരുങ്ങുന്നു എന്ന ഒരു വാര്‍ത്ത) ചെറിയ ആലോചനയെങ്കിലും നടക്കുന്നു കേട്ടാല്‍ അതെന്നെയും സന്തോഷിപ്പിക്കും. ഇല്ലെന്കിലോ , നമ്മളേക്കാള്‍ ലോകവും കാലവും കണ്ട സാത്വികര്‍ ചിന്തിക്കുന്നത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് സമാധാനിക്കുകയും എല്ലാം നല്ലതിന് എന്നു വിശ്വസിക്കുകയും ചെയ്യും. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്കാരിക സംഘടനയായി സംഘം വളര്‍ന്നത്‌ അതിനു തെളിവാണ്.
ബക്കറിനെപ്പോലെ തന്നെ ജനിച്ചുവളര്‍ന്ന സാഹചര്യം കൊണ്ടും ഇടതുപക്ഷസഹയാത്ര കൊണ്ടും സംഘത്തിന്റെയും സംഘപരിവാറിന്റെയുമെല്ലാം കൊടിയ വിമര്‍ശകനും ശത്രുവുമായിരുന്ന എന്ന്നില്‍ ഏതാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ മാറ്റം, അതു ഞാന്‍ തുറന്നു പറഞ്ഞ ചുരുക്കം സംഘപ്രവര്‍ത്തകരില്‍ ചിലര്‍ "താങ്കള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണ് എന്നു പറഞ്ഞെങ്കിലും ആരും വലിയ ആവേശമൊന്നും കാണിച്ചില്ല . എല്ലാവരോടും അവര്‍ ഇടപെടുന്നത് ഒരു പോലെയാണെന്നെ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരെ അന്യഗ്രഹജീവികളെപ്പോലെ കാണുന്നവരില്‍ ധാരണകള്‍ പെട്ടെന്നു മാറ്റാന്‍ കഴിയില്ല . പല പാശങ്ങളിലാണ് അവര്‍ ബന്ധിക്കപ്പെട്ടിട്ടുള്ളത്.

'എങ്ങനെയാണെങ്കിലും സ്ഥാപകനേതാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ (സംഘപ്രസ്ഥാനങ്ങള്‍) മയപ്പെടും' എന്ന ശ്രീ ബക്കറിന്റെ പ്രതീക്ഷയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് മുന്‍കാലങ്ങളില്‍ വായിച്ചിരുന്നതും കേട്ടിരുന്നതും പോലെ വലിയ കുഴപ്പമൊഖും ഇവര്‍ക്കില്ല എന്നു അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ട് എന്നതിന്റെ ചെറിയ സൂചയാണെന്നു ഞാന്‍ പ്രത്യാശിക്കുന്നു. .

ഭാരതീയന്‍ പറഞ്ഞപോലെ ":ഞാനാരാണെന്നും നീയാരാനെന്നും .........പിന്നെ മല്സ്യക്കൂട്ടില്‍ കിടക്കുന്ന താക്കോലും ഒക്കെ മനസ്സിലാക്കിക്കാന്‍ ‍ എത്രയോ എളുപ്പം"
താന്‍ ആരുടെയൊക്കെയോ ഇരയാണെന്ന് വിശ്വസിക്കാത്തതു കൊണ്ട് റാവുത്തരും ഇരയാകുന്നു ബക്കറിന്റെ ഭാഷയില്‍. ഇരകളാണെന്ന് സെല്‍ഫ് സിംപതൈസ്‌ ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. കാരണം അവര്‍ക്ക് 'മനസ്സമാധാനം' ഉണ്ടാവില്ല.
ഹിന്ദുത്വത്തിന്റെ നിര്‍വചനവും ബക്കര്‍ തരുന്നുണ്ട്. "നാമും അവരും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുത്വം" .അതിനു 'മുസ്ലിമും മുഷ് രീക്കും' തമ്മിലുള്ള വ്യത്യാസതെക്കാള്‍ വലുതാണല്ലോ!!!
വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.

സ്നേഹപൂര്‍വ്വം
റാവുത്തര്‍.

ഹിന്ദുയിസം ഹിന്ദുയിസത്തിനെതിരെ: ബക്കറിനുള്ള മറുപടി 1 :

ശ്രീ എം. എ ബക്കറിന്റെ "ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : ഹിന്ദുത്വം ഹിന്ദൂയിസത്തിനെതിരെ"
http://aboobakar.blogspot.com/2009/05/blog-post.html എന്ന പോസ്റ്റിനു കൊടുത്ത മറുപടി:

പ്രിയ ശ്രീ ബക്കര്‍,

'ഈ ലേഖനത്തിന്റെ സ്കോപ്പില്‍ നിന്നും പൂര്‍ണ്ണമായും മറയാന്‍' നിവൃത്തിയില്ലാത്തതിനാല്‍ താങ്കളുടെ അനുവാദത്തോടെ ഈ കമന്റ് പോസ്റു ചെയ്യുന്നു.
ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകരെയും താങ്കള്‍ പറയുന്ന ബുദ്ധിജീവികളെയും സാഹിത്യകാരന്‍മാരെയും നയിക്കുന്ന രാഷ്ട്രീയ അജ- വളരെ മുമ്പുതന്നെ മറനീക്കി പുറത്തു വന്നിട്ടുള്ളതും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. അത് മറ്റൊന്നുമല്ല , സ്ഥാപിത താല്പര്യങ്ങളുള്ള മാദ്ധ്യമങ്ങള്‍ ഏതൊരു വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചയും രാജ്യാന്തരവിഷയങ്ങളുമായും കൂട്ടിച്ചേര്‍ത്ത് സാമ്രാജ്യത്ത-സിയോണിസ്റ്-സംഘപരിവാര്‍ അച്ചുത-് തുടങ്ങിയ ഏച്ചുകെട്ടലിലേക്കും നയിക്കുന്ന പ്രവൃത്തിയുമാണ്.
ഈയടുത്തു വായിക്കാനിടയായ ഒരു ബ്ലോഗില്‍ കണ്ട വിചിത്രമായൊരു വാദം, സെപ്റ്റംബര്‍ 11- ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തത് മൊസാദ് ആണെന്ന താണ്. ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ ആക്രമിക്കാന്‍ അമേരിക്കക്ക് കാരണം ഉണ്ടാക്കിക്കൊടുക്കല്‍ . അപ്പോള്‍ ഭീകരരെഎല്ലാം തിരിച്ച്ചരിഞ്ഞല്ലോ എന്ന ചോദ്യത്തിനുത്തരം അവരെയും പണം കൊടുത്തത് വിലക്കെടുത്തതാണ് എന്നാണു. കൂടാതെ ഹേമന്ത് കാര്‍ക്കറെയെ കൊന്നതും മൊസാദ്! അത് സംഘപരിവാറിനു വേണ്ടി. . ഇപ്പോള്‍ പുതിയൊരു വാദം ഉയര്‍ന്നിട്ടുള്ളത്. മുംബയ് ആക്രമണത്തില്‍ പിടിക്കപ്പെട്ട ഭീകരന്‍ അജ്മല്‍ കസബ്‌ ഹിന്ദു ഭീകരന്‍ ആണെന്നതാണ്. . ഇനി അയാള്‍ ഒരു ഹിന്ദു അല്ല എന്ന് തെളിഞ്ഞാലും പ്രതീക്ഷക്കു വകയു-്. അതിനായി ആറെസ്സെസ്സും ഐ.എസ്.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് മറ്റൊരു അനോണി കണ്ടെത്തുന്നു . ഗോധ്രാ തീവണ്ടി മോഡിയെക്കൊ-ു തീവപ്പിക്കുന്നതും പാര്‍ലമെന്റ് ആക്രമണനാടകം സംഘപരിവാറിനെക്കൊണ്ട് കളിപ്പിക്കുന്നതും എല്ലാം ഇത്തരം അനോണികളുടെ ജോലിയും അത് കുത്തിപ്പൊക്കി ചര്‍ച്ചയാക്കി ഇതാണ് ജനസംസാരം എന്നാക്കിമാറ്റുകയെന്നത് മാദ്ധ്യമഭീകരരുടെ ജോലിയുമാണ്. അതിന് ആധികാരികപരിവേഷം കൊടുക്കാന്‍ കണ്ണാല്‍ - സത്യങ്ങള്‍ക്കുമേല്‍പോലും സ്ക്രിപ്റ്റ് തിരുത്തിയെഴുതുന്നത് പുരോഗമനമാണെന്നത് നമ്മളെ പഠിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന തത്വദീക്ഷയില്ലാത്ത മനുഷ്യാവകാശക്കാരെ അവര്‍ ആശ്രയിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞതു പോലുള്ള അപഹാസ്യമായ ഊഹാപോഹങ്ങളും പ്രചരണങ്ങളുമാണ് ഏറെക്കാലമായി സംഘപരിവാറ്ിനെതിരായും ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളത്. അവയെയെല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതിന് സംഘപരിവാറിന്റെ ഭാഗത്തുനിന്നുള്ള ഒരു വിശദീകരണം ആവശ്യമില്ല തന്നെ.


"ഇരുപതാം നൂറ്റാ-ിന്റെ തുടക്കത്തില്‍ സവര്‍ക്കര്‍ ഇളക്കിവിട്ട ഭൂതമാണ് ഹിന്ദുദേശീയതാവാദമെന്നും അത് തികച്ചും പുതിയൊരു മതത്തിന്റെ കാല്‍പനിക കവാടങ്ങളാണ് തുറന്നിട്ടതെന്നും ഹിന്ദുത്വം എന്നതിലൂടെ സംഘപരിവാര്‍ ആശിക്കുന്ന മതം പൂര്‍ണ്ണമായും ഹിന്ടുവിസത്ത്തില്‍ നിന്നും ഭിന്നമായ വിദ്വേഷത്തിന്റെ, പഴയകാല അധിനിവേശ മതമാണ്, പ്രതി സ്ഥാനത്ത് ശത്രുവിനെ മാത്രമാണ് മാറ്റിയതെന്നും " താങ്കള്‍ പറയുന്നു.
അവര്‍ണ്ണനെ പൂജാരിയാക്കി ഉയര്‍ത്തിയ പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തിന്റെ ഹിന്ദു നാഷണലിസം ഇനിയും ഇവിടെ വരാന്‍ പോകുന്ന ഏതു മതമോ സംസ്കാരമോ അനുസരിച്ചു ജീവിക്കാന്‍ പോകുന്ന ഒരു സമൂഹത്തിനു പോലും അംഗീകരിക്കാന്‍ കഴിയത്തക്കവണ്ണം വിശാലവുമാണ്. അതു പറയുന്നതുപോലെ തന്നെ മനസ്സിലാക്കണം എന്നു മാത്രം. പ്രസിദ്ധീകരണത്തിനു മുമ്പ് നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ 1857-ലെ ഇന്‍ഡ്യന്‍ സ്വാതന്ത്യ്രസമരം എന്ന പുസ്തകത്തില്‍ , പ്രിയ ബക്കര്‍, ആ ദേശീയ സ്വാതന്ത്യ്രസമരത്തില്‍ മുസ്ളീങ്ങള്‍ വഹിച്ച പങ്കിനെ എത്ര തുറന്ന മനസ്സോടെയാണ് എത്ര വലിയ സ്ഥാനം കൊടുത്താണ് സവര്‍ക്കര്‍ ആദ്യാന്തം അവതരിപ്പിച്ചിരിക്കുന്നത്. അന്നു ഒരുമിച്ചുനിന്നു പൊരുതിയ ഹിന്ദു-മുസ്ളീങ്ങളുടെ പരസ്പര വിശ്വാസം ഇന്ന് ഇല്ല തോന്നിപ്പോകാരുണ്ട്. അതിന്റെ കാരണക്കാര്‍ മുസ്ളീം ജനതയെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിറുത്തി പ്രീണിപ്പിച്ച് വോട്ടു ബാങ്ക് സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാര്‍ മാത്രമാണ്. സ്പര്‍ദ്ധ എവിടെയെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ അതിന്റെ കാരണക്കാര്‍ അവരാണ്.
ഹിന്ദുമതം പ്രാകൃതമാണെന്നു പറഞ്ഞ താങ്കള്‍ തന്നെ (ഇങ്ങനെ നൂറുവട്ടം പറഞ്ഞാലും ഒരു ഹിന്ദുവിന്റെയും ചോര തിളക്കാന്‍ പോകുന്നില്ല .) അതില്‍ നിന്നും പൂര്‍ണ്ണമായി ഭിന്നമെന്നു താങ്കള്‍ തന്നെ പറയുന്ന സംഘപരിവാറിന്റെ ഹിന്ദുത്വത്തെ ഭയപ്പെടുന്നതെന്തിന്? ശരി. ഞാനും പറയാം. ചാതുര്‍വര്‍ണ്യത്തിന്റെ ദുരുപയോഗം മൂലമു-ായ ജാതീയത, ബ്രാഹ്മണ മേധാവിത്വം തുടങ്ങിയ അനാചാരങ്ങള്‍ ഹിന്ദുജനതയില്‍ ഉണ്ടായിരുന്നു. അവയെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്നത് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ലക്ഷ്യമാണെന്നത് ശ്രീ ബക്കര്‍ തുറന്ന മനസ്സോടെ മനസ്സിലാക്കേന്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ ജന്‍മം കൊണ്ടല്ല , കര്‍മ്മത്തില്‍കൂടിയാണ് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒക്കെയാകുന്നതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം മനുസ്മൃതി തന്നെ വ്യക്തമാക്കുന്നതു മറച്ചുവയ്ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നത്.


നിര്‍വചിക്കാനും വിവേചിച്ചെടുക്കാനും അത്യന്തം ദുഷ്കരവും സങ്കീര്‍ണ്ണവുമായ ദര്‍ശനങ്ങളുടെയും വേദവേദാന്തങ്ങളുടെയും, സ്മൃതിശ്രുതികളുടെയും, തന്ത്രങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും ചേര്‍ന്ന ഒരു ബഹുവര്‍ണ്ണമഹാപ്രപന്ച്ചം .
ആധുനികകാലത്തും പാശ്ചാത്യര്‍ ഭാരതീയ പാരമ്പര്യത്തെ അത്യത്ഭുതത്തോടെയും ആദരവോടെയും പഠനവിഷയമാക്കുമ്പോള്‍ ഇവിടെ ഒരു ചുക്കുമുണ്ടായിരുന്നില്ല ഇപ്പോഴും ഇല്ല എന്ന് ലോകം മുഴുവന്‍ വിളിച്ചുപറഞ്ഞു നടക്കാന്‍ മീരാനന്ദയെപ്പോലുള്ളവര്‍ പെടാപ്പാടു പെടുന്നു. . ഹിന്ദു നാഷണലിസം ശാസ്ത്രത്തിന് അപകടമു-ാക്കും എന്നതാണ് അവരുടെ മറ്റൊരു കണ്ടെത്തല്‍. ലോകമെങ്ങു വളര്‍ന്നു വികസിച്ച ഏതു ശാസ്ത്രശാഖയെയും അതിന്റെ ശൈശവദശയില്‍ വളര്‍ത്തിയെടുത്ത നാടാണ് ഭാരതം. പ്രാചീനമായ അറിവുകള്‍ മറ്റു പലയിടത്തും നശിപ്പിച്ചു കളഞ്ഞിട്ടും ഇവിടെ മാത്രമേ അതു സംരക്ഷിക്കപ്പെട്ടുള്ളൂ.


എന്താണ് ബക്കര്‍ ഈ ആര്യനും അനാര്യനും? ആര്യാധിനിവേശ സിദ്ധാന്തത്തെ സംഘപരിവാര്‍ തള്ളിക്കളയുന്നുണ്ട് എന്നു താങ്കള്‍ക്കറിയാം. അതേസമയം. ആര്യന്‍മാര്‍ പ്രപഞ്ചാരംഭം മുതലേ ഇവിടെത്തന്നെ യുള്ളവരായിരുന്നു എന്നവര്‍ വാദിക്കുന്നതായി താങ്കള്‍ പറയുന്നു. . എന്നാല്‍ ആര്യന്‍മാര്‍ എന്നൊരു ജനവര്‍ഗ്ഗം ഉണ്ടായിരുന്നില്ല എന്നാണവര്‍ പറയുന്നത് . താഴെയുള്ളവ അതിനു ആധാരമാണ്.
Om Indram vardhanto apturah krinvanto vishwamaryam. Apaghnanto aravnah (Rigveda - 9/63/5) Meaning, the humans must enhance the ‘Indra’ i.e. the soul, the prosperity and the good deeds, removing their attitudes of misery and the evils. This not only helps us improve our own lives but also helps us contribute towards the betterment of others. This was the main reason why Maharshi Dayananda Saraswati declared "Krinvanto Vishwamaryam" as the motto for Arya Samaj. Here, the word "Arya" does not refer to any particular ‘race’, ‘cast’ or ‘creed’; rather, it means a virtuous person. As it has been said: Kartavyamacharn Karma, Akratvyamanacharan. Vishthti Prakritachare yeh sa Arya smriteh (Vasishti Smritih) Meaning, a person who does only praiseworthy acts, holds the traditions in high regard and upholds them, does not adopt harmful habits and actions, but instead gets rid of such, and is, by his or her nature, a caring person, is alone called Arya

ഇനി പറയുക. ഏത് ആര്യന്‍മാരെയാണ് സംഘബുദ്ധിജീവികള്‍ വിശിഷ്ഠരായി അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായി കാണുന്നത്? ഏതു ദ്രാവിഡരെയാണ് കീഴാളരായി കാണുന്നത്? (അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ പ്രാമാണ്യമില്ല, കാര്യത്തിലല്ലാതെ എന്ന ഖുര്‍-ആന്‍ വചനം ഇവിടെ സ്മരണീയമാണ്.) സൌഭൂതി , കദം, യൌധേയ രാജ്യങ്ങള്‍, മഗധം, ഹസ്തിനപുരം, തക്ഷശില എന്നൊക്കെ പോലെ ഒരു രാജ്യം മാത്രമായിരുന്നിരിക്കണം ദ്രാവിഡം. അല്ലെങ്കില്‍ പില്‍ക്കാലത്ത് പേരു മാറിയതാകാം.
"സമാജുകളുടെ ഇന്റലക്ച്വല്‍ പ്രവര്‍ത്തനത്തനത്തിനു വിപരീതമായി സംഘം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിസ്റീരിയയിലൂടെയുള്ള അടിമപ്പെടുത്തല്‍. "
ഇങ്ങനെ ഒരടിമപ്പെടുത്തലിന് ബൌദ്ധീക വ്യായാമം ആവശ്യമില്ല . വിധിവിശ്വാസത്തില്‍ തളച്ചിടപ്പെട്ട വിശ്വാസികളെ അനുഗ്രഹവര്‍ഷങ്ങളിലൂടെയും ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ശബ്ദവിന്യാസങ്ങളിലൂടെയും ഒരു പ്രത്യേകലോകത്തെത്തിച്ച് മനക്കോട്ട കെട്ടിയിരിക്കാന്‍ സംഘം പഠിപ്പിക്കുന്നില്ല . രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുവേണ്ടി എന്താണോ അവര്‍ പുതിയ തലമുറക്ക് കാണിച്ചുകൊടുക്കുന്നത് എന്നത് സ്വയം കണ്ടേമനസ്സിലാക്കാന്‍ കഴിയൂ. അരെങ്കിലും പറയുന്നതു കേട്ടാല്‍ പോരാ...ഇതു പറയുമ്പോള്‍ തീര്‍ച്ചയായും മാലേഗാവ്, സംഛോത്താ തുടങ്ങിയ ചോദ്യങ്ങള്‍ വരും. അവിടെയൊക്കെ നടന്നത് എന്താണെന്നു അറിയാത്തവരെയോ ചോദ്യം കേട്ടില്ലെന്നു നടിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നവരെയോ ഈ ലേഖനത്തിന്റെ തുടക്കത്ത്തില്‍ പറഞ്ഞതുപോലെയുള്ള സ്ക്രിപ്റ്റുകള്‍ ഉണ്ടാക്കുന്നവരെയോ താങ്കള്‍ക്ക് സംഘത്തില്‍ കാണാന്‍ കഴിയില്ല.

ശ്രീരാമനെ ദൈവമായി കാണുന്നവര്‍ പോലും അദ്ദേഹത്തിന്റെ മാനുഷികമായ പരാജയങ്ങളെക്കുറിച്ചും അറിവുള്ളവര്‍ തന്നെയാണ്. (സീത പരിശുദ്ധയാണെന്നു പൂര്‍ണ്ണബോധ്യമു-ായിരുന്നിട്ടും ജനഹിതം മാനിച്ച് അവരെ ഉപേക്ഷിച്ചത്) രാവണന്റെ നല്ല വശങ്ങളെക്കുറിച്ചും താങ്കള്‍ക്ക് ധാരാളം വായിക്കാന്‍ കഴിയും ക്ഷാത്രജാതനായ ശ്രീരാമന്‍ ക്ഷത്രിയധര്‍മ്മം നിര്‍വഹിച്ചിരുന്നതിനാല്‍ ക്ഷത്രിയന്‍ തന്നെയായിരുന്നു . ബ്രാഹ്മണനായി ജനിച്ച രാവണന്‍ ക്ഷത്രിയധര്‍മ്മം സ്വീകരിക്കുകയും (അതായത് രാജ്യം ഭരിച്ചത്) രാക്ഷസീയ കൃത്യങ്ങള്‍ ചെയ്തതിനാള്‍ രാക്ഷസന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. മ്ളേച്ഛര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ത് മാംസം ഭക്ഷിക്കുന്ന ദേശക്കാരെയാണ്. കര്‍മ്മത്തെയും മോക്ഷത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളിലുടെയും നമ്മള്‍ സഞ്ചരിക്കെണ്ടതുണ്ട്.


സംസ്കൃതവും തമിഴും തമ്മിലുള്ള സാമ്യങ്ങള്‍ ഇല്ലാതാക്കുന്നതിനുവേണ്ടി തമിഴിലെ സംസ്കൃതപദങ്ങള്‍ പിഴുതെറിയുകയും വടക്കെ ഇന്‍ഡ്യാക്കാരോട് വിദ്വേഷം പുലര്‍ത്താന്‍ പഠിപ്പിക്കുകയും ചെയ്തു പെരിയാര്‍. ദ്രാവിഡദേശം സ്വപ്നം കന്ടിര്ന്ന പെരിയാര്‍ ഇന്‍ഡ്യവിട്ടുപോകരുതെന്നു വിക്ടോറിയാ രാജ്ഞിയോട് അപേക്ഷിക്കുക പോലും ചെയ്തു. ഹിന്ദുമത്തോടുള്ള വിരോധം കൊ-് കൃസ്ത്യാനിറ്റിയിലേക്കുള്ള മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തി. എപ്പോള്‍ വേണമെങ്കിലും വീ-ും പൊട്ടിമുളക്കാവുന്ന ദ്രാവിഡദേശവാദത്തിന്റെ വിത്ത് വളക്കൂറുള്ളമണ്ണിÂ കുഴിച്ചിട്ടാണ് പെരിയാര്‍ പോയത്. പട്ടം കൊടുക്കുന്നതിനുമുമ്പ് അല്്പമൊന്നു ചിന്തിക്കണേ സഹോദരാ.
യുധിഷ്ഠിരന്‍ മുതല്‍ യശ്പാല്‍ വരെ എന്നല്ല മനുവോ ശയ്യാതിയോ തുര്‍വ്വസുവോ (ഹസ്തിനപുരിയിലെ രാജാവായിരുന്ന യയാതിയുടെ നാലാമത്തെ പുത്രന്‍- അവനില്‍ നിന്നും യവനന്മാരുണ്ടായി) മുതല്‍ വേണാട്ടരചന്‍മാര്‍ വരെ ഭരിച്ച ആര്യാവര്‍ത്തത്തില്‍ ഗസ്നിയോ ബാബറോ ഔറംഗസീബോ ടിപ്പുവോ ആരുവന്നു ഭരിക്കുന്നതിനും ഒരു കുഴപ്പവുമില്ല. പക്ഷെ അവരില്‍ പലരും ചെയ്ത കൊള്ളകളും മതപീഡകളുമാണ് അനേകം തലമുറകളുടെ അഭിമാനവും ജീവനും സംസ്കാരവും എല്ലാം ചവിട്ടി മെതിച്ചത്. എന്നിട്ടും ആ മഹദ്സംസ്കാരം ഇന്നും അങ്ങനെ തന്നെ നില നില്ക്കുന്നു. . ഏതെങ്കിലും കാലത്ത് നിലനിന്നിരുന്ന സത്യപ്രകാശിലെയോ ശാങ്കര സ്മൃതിയിലെയോ വിധികള്‍ കുത്തിപ്പൊക്കിയാല്‍ ഇന്നു നിലനില്‍ക്കാത്ത അവയുടെ പേരില്‍ , ഏതൊരു അസമത്വം തുടച്ചുമാറ്റാന്‍ പ്രയത്നിക്കുന്ന പ്രസ്ഥാനങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കില്ല.

സ്നേഹപൂര്‍വ്വം,

റാവുത്തര്‍.

Monday 13 April 2009

മീരയുടെ ക്രൌഞ്ചപ്പക്ഷികള്‍

പ്രണയം അനശ്വരമാണ്. അതിനു അതിര്‍ വരമ്പുകള്‍ ഇല്ലാത്തതും ഈ ഭൂമിയില്‍ ഏതൊരു മനുഷ്യനും അവകാശപ്പെട്ടതുമാണ്. പ്രണയത്തെ തകര്‍ക്കാനാവില്ല. മരണം പോലും അതിനു മുന്നില്‍ അടിയറവു പറഞ്ഞിട്ടേ ഉള്ളൂ.

ഈ പോസ്റ്റ് പ്രണയത്തെ കുറിച്ചല്ല. ഏതൊരു വിഷയത്തെയും സ്വന്തം അജന്‍ഡക്ക് ഉപോല്‍ബലകമാകും വണ്ണം വളച്ചൊടിക്കാനും വ്യാഖ്യാനിക്കനുമുള്ള ചില എഴുത്തുകാരുടെ പ്രാവീണ്യത്തെക്കുറിച്ചാണ്

2009 മാര്‍ച്ച് ഒന്നിന് 'ദ ഹിന്ദു' വില്‍ പ്രസിദ്ധീകരിച്ച ' Witness to a kidnaping ' എന്ന ലേഖനത്തെയും അതിന്റെ ഉദ്ദേശ്യശുദ്ധിയേയും കുറിച്ച് ഉയര്‍ത്തുന്ന സംശയങ്ങള്‍ ആണ്. ന്യു ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍സ്ടിട്യൂറ്റ് ഓഫ് അഡ്വാന്‍സ് സ്റ്ടീസില്‍ ഫെല്ലോയും അറിയപ്പെടുന്ന എഴുത്തുകാരിയും ആയ ശ്രീമതി മീരാ നന്ദ ആണ് ലേഖിക. അവര്‍ നേരിട്ട് കണ്ട ഒരു തട്ടികൊണ്ട്‌ പോകല്‍ സംഭവവും ലേഖികയുടെ ഇടപെടലും അതെ തുടര്‍ന്ന്‍ അവരുടെ ചില കണ്ടെത്തലുകളും.

link: http://www.hindu.com/mag/2009/03/01/stories/2009030150010100.htm



കഥ ചുരുക്കത്തില്‍ ഇങ്ങനെ :

ചണ്ടീഗര്‍ ഹൈക്കോടതിക്കടുത്ത് കൂടി നടന്നു പോകുകയായിരുന്ന മീരാനന്ദയുടെ കണ്മുന്നില്‍നിന്നും ഇരുപതു വയസ്സോളം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ വാനില്‍ വന്ന ഏതാനും പേര്‍ തട്ടികൊണ്ട്‌ പോകുന്നു. വാഹനത്തിന്റെ നമ്പര്‍ പോലും പകര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഇച്ഛാഭംഗത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ മറ്റാളുകളും ഓടിക്കൂടി . താഴെ വീണുപോയ ആ കുട്ടിയുടെ ബാഗുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ തുടങ്ങി. ഉടനെ ഒരു സിഖ് വൃദ്ധന്‍ അവിടെ എത്തിച്ചേരുകയും ഇപ്രകാരം പറയുകയും ചെയ്തു.

" നിങ്ങള്‍ ഭയപ്പെടണ്ട. അത് ഒരു കുടുംബ കാര്യമാണ്. ഞാന്‍ അവളുടെ പിതാവാണ്. അവളെ പിടിച്ചു കൊണ്ട് പോയവര്‍ അവളുടെ സ്വന്തം സഹോദരന്മാരും. ഞങ്ങളുടെ വീട്ടിലേക്കു തന്നെയാണ് കൊണ്ട് പോയത്."

"നിങ്ങള്‍ ഒരു അച്ഛനാണോ? ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറേണ്ടത്?" എന്ന മീരയുടെ ചോദ്യത്തിന് അയാള്‍ മറുപടി നല്‍കി . തന്റെ മകള്‍ ഒരു മിടുക്കിയായ എങ്ങിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാനെന്നും എന്നാല്‍ ഏതാനും നാളുകളായി ഒരു മുസ്ലീം യുവാവുമായി ( ഇത് കേട്ട പാടെ മീരയുടെ പൌരബോധം ഉണര്‍ന്നു ) അവള്‍ പ്രണയത്ത്തിലാകുകയും പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അയാള്‍ തന്റെ മകളുടെ ഭാവി നശിപ്പിക്കുമെന്നും അയാളുമായുള്ള ബന്ധം ഒരിക്കലും അന്ഗീകരിക്കില്ലെന്നും അതിനു പ്രതികാരമായി ഇരുവരും ചേര്‍ന്ന് വീട്ടുകാര്‍ക്കെതിരെ എന്തോ പരാതി കൊടുക്കാനിരിക്കുന്നതിനെക്കുരിച്ച് സൂചന ലഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ ബലം പ്രയോഗിച്ചു തന്നെ പിടിച്ചു കൊണ്ടുപോയതാണെന്നും അയാള്‍ പറഞ്ഞു.

വിശദീകരണം കേട്ടവരില്‍ ഭൂരിഭാഗം പേരും ഒന്ന് തണുത്തു. എന്നാല്‍ പരാതി കൊടുക്കാനായി നാലഞ്ചുപേര്‍ ലേഖികയോട് സഹകരിച്ചു. അവര്‍ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി കൊടുക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരോട് സംഭവം വിശദീകരിക്കുമ്പോഴും 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയി എന്നും സ്വന്തം ജീവിത പന്കാളിയെ തെരഞ്ഞെടുക്കാന്‍ അവള്‍ക്കു പൂര്‍ണമായ അവകാശമുണ്ടെന്നും എല്ലാം ലേഖിക സമര്‍ത്ഥിച്ചെന്കിലും വൃദ്ധന്റെ വിശദീകരണത്തോടാണ് പോലീസുകാര്‍ അനുഭാവം കാണിച്ചത്.
അവര്‍ ലേഖികയോട് ചോദിച്ചു.
" മാഡം. ഒന്നാലോചിച്ചാല്‍ ശരിയല്ലേ? ഈ മനുഷ്യന് എങ്ങനെയാണ് തനിക്കു ഇഷ്ടമല്ലാത്ത ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയുക. നിങ്ങളുടെ മകളുടെ കാര്യതിലാനെന്കില്‍ നിങ്ങള്ക്ക് അപ്രകാരം ചെയ്യാന്‍ കഴിയുമോ? " ( പോലീസുകാര്‍ എന്നല്ല ആരും അങ്ങനെയൊന്നും ചോദിക്കരുത്. പാതകം!!)

ഇവിടെ മീര നന്ദ ഇങ്ങനെ പരിതപിക്കുന്നു. -It was self-evident to these guardians of law and order that respectable women from Sikh and Hindu families should not marry Muslim men. In their eyes, the old man did the right thing by having his own daughter kidnapped.-

ഈ പോലീസ്കാരില്‍ നിന്നും നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ ലേഖിക സീനിയര്‍ ഓഫീസറെ കാണണം എന്നാവശ്യപ്പെട്ടു. ഇതിനിടെ പരാതിക്കാര്‍ രണ്ടായി ചുരുങ്ങിയിരുന്നു. ലേഖികയും മറ്റൊരു യുവാവും. നടപടിയെടുത്തില്ലെന്കില്‍ മാധ്യമ ശക്തി ഉപയോഗിക്കും എന്ന് ഓഫീസരെ ഭീഷണിപ്പെടുത്തുകയും (I threatened to get the media involved if the police did not make all efforts), അദ്ദെഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മീര അവിടം വിടുകയും ചെയ്തു.

ഏതായാലും അന്ന് തന്നെ ഓഫീസര്‍ പെണ്‍കുട്ടിയെ നേരില്‍ കാണുകയും അവളുടെ സുരക്ഷ ബോധ്യപ്പെടുകയും ലേഖികയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടിക്ക് ലേഖികയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, എന്ന് മീര തന്നെ പറയുന്നു. by force എന്നോ mandatory എന്നോ അല്ല ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ലേഖിക മാംഗ്ലൂര്‍ പബ്ബ് ആക്രമണം, ഹോണര്‍ കില്ലിംഗ്, , വ്യക്തി സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നു പോകുന്നു. ഇതില്‍ ഏറ്റവും പ്രധാനം കല്‍കത്തയില്‍ ഹിന്ദു പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും അതെ കാരണത്താല്‍ ദാരുണമായി വധിക്കപ്പെട്ട റിസ്വാനുല്‍ രഹ്മാന്റെ കുടുംബാങ്ങങ്ങളുടെ വിലാപരംഗം (ഫോട്ടോ) ആണ്. കൂട്ടത്തില്‍ ഇങ്ങനെയും- especially Islam which is so little understood and so aggressively condemned these days.
ഇവിട ഉദ്ദേശ്യം വ്യക്തമാകുന്നു.






മുന്‍ കഥയിലെ നായികയായ സിഖ് പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യമ് പ്രഖ്യാപിച്ചു കൊണ്ട് ( അവളുടെ പുതിയ തീരുമാനത്തോടല്ല, അവള്‍ ഉപേക്ഷിച്ച പ്രണയത്തോട്) ലേഖനം അവസാനിക്കുന്നു.

മീര നന്ദയോട് ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്.



1. ഇത് ഒരു മുസ്ലീം യുവാവിനെ പ്രേമിച്ച സിഖ് പെണ്‍കുട്ടിയെ വീടുകാര്‍ തടങ്കലില്‍ ആക്കിയ അനുഭവമാണ് . നേരെ മരിച്ച ഒരു സിഖ് യുവാവിനെയോ ഹിന്ദു യുവാവിനെയോ പ്രേമിച്ച മുസ്ലീം പെണ്‍കുട്ടിക്ക് ഇത് പോലെ സ്വന്തം കുടുംബത്തില്‍ നിന്നുണ്ടാകുന്ന അനുഭവം മീര നന്ദ എഴുതുമോ? അതും പോട്ടെ, ഒരു ഭാഗത്ത് സിഖും മറുഭാഗത്ത് ഹിന്ദുവും ആണെന്കിലോ? ....(ഇല്ല എഴുതില്ല. കാരണം ആ എഴുത്തില്‍ ലാഭം കുറവാണ്.)


2. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, അവള്‍ പറഞ്ഞു എന്ന് മീര തന്നെ പറഞ്ഞത് ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്ത് സഹായമാണ് മീര നന്ദ വാഗ്ദാനം ചെയ്തത്?. പഴയ ബന്ധം തുടരാനും സ്വന്തം കുടുംബത്തിന്റെ സംരക്ഷണം വിട്ടെറിഞ്ഞ്‌ ഒളിച്ച്ചോടാനുമുള്ള സഹായമോ? അങ്ങനെ പോയി ചതിക്കുഴിയിലോ ദുരന്തതിലോ പെട്ടുപോയിട്ടുള്ള പെണ്‍കുട്ടികളെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ലേഖികക്ക് അറിയാത്തതാണെന്നു ആരും വിശ്വസിക്കുന്നില്ല.


3. ഈ വിഷയത്തില്‍ ശ്രീ രാംസേനയെയും കൊണ്ട് വരുന്നുണ്ട്. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ അത് വഴി ഹിന്ദു സംഘടനകള്‍ എല്ലാം ഇത്തരം വ്യക്തി സ്വാതന്ത്ര്യത്തിനു ഒക്കെ എതിരാനെന്നുള്ള, അല്ലെങ്കില്‍ പ്രണയത്തിന്റെ ഘാതകര്‍ ആണെന്നുള്ള ഒരു ഒളിയാക്രമണം തന്നെയല്ലേ നടത്തുന്നത്?

4. (ഇതാണ് പ്രധാന പോയന്റ്) "ഇസ്ലാം വളരെക്കുറച്ച്‌ മനസ്സിലാക്കപ്പെടുകയും (അതായത് തെറ്റിധ്ധരിക്കപ്പെടുകയും ) വല്ലാതെ അപലപിക്കപ്പെടുകയും ചെയ്യുന്നു " എന്ന് മീര നന്ദ പറഞ്ഞതിന്റെ സാംഗത്യം എന്താണ് ? ഒരു പെണ്‍കുട്ടി തങ്ങളെ വിട്ടു തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് മാതാപിതാക്കളും സഹോദരങ്ങളും തടയുന്നത് ഇസ്ലാമിനെതിരായ ആക്രമനമാനെന്നോ ? ഇസ്ലാമിനെതിരായ തെറ്റിദ്ധാരണയാണെന്നോ? ഇല്ലാത്തത് പറഞ്ഞു മുസ്ലീങ്ങളെ വഴിതെറ്റിക്കുന്ന ഈ പ്രവൃതെ എന്തൊരു വങ്കത്തമാണ്. പ്രശസ്ത പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഒരെഴുത്തുകാരി തന്നെയാണോ ഇങ്ങനെ പറയുന്നത്? അങ്ങനെ ഇറങ്ങിപ്പോകുന്ന കുട്ടിയെ അവളുടെ പാട്ടിനു വിട്ടേക്കണം എന്ന് വാദിക്കുന്ന മീര നന്ദ ഇതു രാജ്യത്താണ് ജീവിക്കുന്നത്?


5. ഇത്തരത്തിലുള്ള അബന്ദ്ധങ്ങള്‍ എഴുതിയാല്‍ മാത്രമേ 'ഒരു നല്ല സെക്കുലരിസ്റ്റ്' എന്നാ പേര് നേടിത്തരൂ എന്നാണോ ശ്രീമതി മീരാനന്ദ വിശ്വസിക്കുന്നത്?

6. റിസ്വാനുള്‍ റഹ്മാന്റെ കുടുംബാങ്ങങ്ങള്‍ മനം നൊന്തു കരയുന്ന രംഗം ആരെയും വേദനിപ്പിക്കും. അത് ഇത്തരം കണ്ടെത്തലുകളുടെ കൂടെ ഇവിടെ പുന:പ്രസിദ്ധീകരണം ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം മുസ്ലീം ജനതയില്‍ അരക്ഷിത ബോധവും പ്രതികാരവുമേ ജനിപ്പിക്കു എന്നുള്ളത് ലേഖികക്ക് അറിയാതെയാണോ?

സമാന സംഭവങ്ങള്‍ എല്ലാ സമുദായങ്ങളില്‍ ഉണ്ടാകുന്നുണ്ട് എന്നിരിക്കെ എന്താണ് ചിലയിടങ്ങളില്‍ മാത്രം ദൃഷ്ടി പതിയുന്നത്? കേരളത്തില്‍ മാത്രം നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കാം. ഇതൊന്നും മീര നന്ദ കാണാന്‍ സാധ്യതയില്ലെന്കിലും സമാന പതിപ്പുകള്‍ ഇവിടെയും ഉണ്ടല്ലോ. ഒറ്റക്കണ്ണ് കൊണ്ട് മാത്രം കാണുന്നവര്‍.

2001 സെപ്തം.18 ന് കാസര്‍ഗോഡ് വിദ്യാനഗര്‍ പടുപടുക്ക സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാലകൃഷ്ണന്‍ കണ്ണൂരിലെ തയ്യില്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ വിനോദ് എന്നിവര്‍ മുസ്ലീങ്ങളായ അക്രമികളാല്‍ കൊല ചെയ്യപ്പെട്ടത് മുസ്ളീം പെണ്‍കുട്ടികളെ വിവാഹം കഴിച്ചൂ എന്നാ കുറ്റത്തിനാണ് . അറുപതു വര്ഷം മുന്‍പ് തന്നെ അങ്ങാടിപ്പുറത്ത് ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും ഹിന്ദുമതത്തില്‍ വിശ്വസിക്കുകയും ചെയ്തു എന്നതിന്റെ പേരില്‍ ഉണ്ണീന്‍ സാഹിബ് എന്നയാളെ ( ഇദ്ദേഹം രാമസിംഹന് എന്നാ പേര് സ്വീകരിച്ചിരുന്നു.) യും ഭാര്യ കമല അന്തര്‍ജനത്തെയും മറ്റു കുടുംബാങ്ങളെയും വെട്ടിക്കൊന്നു കിണറ്റില്‍ തള്ളിയ കഥ കേരളചരിത്രത്തിലെ തീരാക്കളങ്കമായി അവശേഷിക്കുന്നതാണ്.

മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്തു രാജീവന്‍ എന്ന ഹിന്ദു യുവാവ് റാബിയ എന്ന ഭര്‍ത്താവുപേക്ഷിച്ച മുസ്ളീം പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരില്‍ രണ്ടുപേരെയും താലിബാന്‍ മോഡലില്‍ പരസ്യവിചാരണ ചെയ്ത് 'കുറ്റം' സമ്മതിപ്പിക്കുകയും പട്ടാപ്പകല്‍ തെരുവിലിട്ട് മൃഗീയമായി തല്ലിചതയ്ക്കുകയുമുണ്ടായി. ഈ കൊടുംക്രൂരത കണ്ടിട്ടും മനുഷ്യാവകാശക്കാരും പുരോഗമന കേമന്‍മാരും മൌനം പാലിക്കുകയാണുണ്ടായത്. 2008 ജൂലൈ 9 ന് നിയമപ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇവര്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും ഇവിടുത്തെ മതേേതരക്കാര്‍ ശ്രദ്ധിച്ചുവോ?

കണ്ണൂരിനടുത്ത് തളിപ്പറമ്പില്‍ സഹപാഠിയായ മുസ്ളീം പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ ഒരു ഹിന്ദുയുവാവിനെ പോലീസ് സാന്നിധ്യത്തില്‍ വെച്ചു തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവം ഉണ്ടായി.


ബാലകൃഷ്ണന്റെയും വിനോദിന്റെയും മുസ്ലീം യുവതികളായ വിധവകളെക്കുറിച്ച് ആരും എഴുതി കണ്ടില്ല. അതെന്താണ് അങ്ങനെ? അവര് അനുഭവിച്ച ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുപക്ഷ ഹുമാനിസ്ടുകളോ ഫെമിനിസ്റ്റുകള്‍ക്കോ ഒരു താത്പര്യവുമില്ലേ. ?

അവിടെയാണ് മറ്റൊരു സത്യം വ്യക്തമാകുന്നത്. പ്രണയം, ഒളിച്ചോട്ടം, വീട്ടുകാരുടെ മറ്റു എതിര്‍പ്പുള്ളവരുടെയോ പക വീട്ടല്‍ എന്നീ കാര്യങ്ങളില്‍ ആക്രമിക്കപ്പെടുന്നത് മുസ്ലീം പുരുഷനാണെങ്കില്‍ വാര്‍ത്തയാകുന്നു. സ്ത്രീയാണെങ്കില്‍ വാര്തയാകില്ല . അവിടെയും പുരോഗമന പുണ്യാളന്മാര്‍ക്കും പുണ്യാളത്തികള്‍ക്കും സ്ത്രീ-പുരുഷ വിവേചനം!

ഒരു കണ്ണ് മൂടിക്കെട്ടി ചാപ്പയടിച്ചു പുറത്ത്തിരക്കിയിട്ടുള്ള ഈ 'എഴുത്ത്'കാരുടെ പൊതുവായുള്ള പ്രത്യേകതകള്‍ ആണ് ഇവ. മേല്‍പറഞ്ഞ സംഭവങ്ങള്‍ കേരളത്തില്‍ നടന്നതും ഇവിടത്തെ മനുഷ്യാവകാശ മാലാഖമാര്‍ കാണാതെ പോയതാനെന്കില്‍ വടക്കേ ഇന്ത്യയിലും എത്രയോ ഉണ്ടായിരിക്കുന്നു.
തീര്‍ച്ചയായും പ്രതികരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലക്ക് പ്രത്യേകിച്ചും ഒരു എഴുത്തുകാരി എന്ന നിലക്ക് മീര ഇങ്ങനെ നേരില്‍ കണ്ട ഒരു സംഭവത്തില്‍ ഇടപെടെണ്ടിയിരിക്കുന്നു. അത് ഒരു വീട്ടിനുള്ളില്‍ നടന്നാലും തെരുവില്‍ നടന്നാലും നിയമപാലകരെ അറിയിക്കേണ്ടതും പരിഹാരം തേടെണ്ടതുമാണ്. അതിനെ വളച്ചൊടിച്ചു ഏതൊരു ലക്ഷ്യതിലെക്കാന് കൊണ്ടുപോകുന്നത് എന്ന് ചിന്തിക്കുംബോഴാനു കാപട്യം വ്യക്തമാകുന്നത്. അതെ, തങ്ങള്‍ക്കു ലാഭം നേടിത്തരുന്നവ മാത്രം തേടിപ്പിടിക്കുന്ന കപട'മതേതര'രാഷ്ട്രീയക്കാരുടെ രീതിയാണ് ലേഖിക പിന്തുടര്‍നിട്ടുള്ളത്. വായനയിലും ചിന്തയിലും എല്ലാം സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കാന്‍ ജനങ്ങളോട് നമ്മള്‍ ഓര്മപ്പെടുത്തേണ്ടതായിട്ടുണ്ട്.

Thursday 26 March 2009

നിഴല്‍യുദ്ധങ്ങളുടെ പ്രായോജകര്‍

(2008 നവംബര്‍ 19 ന് ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പായപ്പോള്‍ സമാനമായ ചില നാടകങ്ങള്‍ അരങ്ങേറുന്നതിനാല്‍ പ്രസക്തമെന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.)





അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള കപടമതേതരക്കാര്‍ക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു കോളായിരുന്നു അത്. ഒക്ടോബര്‍ 14 -ലെ അദ്വാനിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ സുരക്ഷ ചുമതലയില്‍ നിന്നും മുസ്ലീം പോലീസുകാരെ ഒഴിവാക്കി!

ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഉടനെ കേരള ആഭ്യന്തരമന്ത്രി അന്വേഷണത്തിന്‍ ഉത്തരവിട്ടു. അതും ഡി. ജി. പി. യോട് റിപ്പോര്‍ട്ട് ഉടനെ വേണമെന്ന ഉഗ്രശാസനത്തില്‍!
സംഭവം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി ആഭ്യന്തരസെക്രട്ടരിയോടാവശ്യപ്പെടുന്നു. ആഭ്യന്തര സെക്രട്ടറി ക്ഷണവേഗത്തില്‍ എന്‍. എസ്. ജി. ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെടുന്നു. ഒരു മതവിഭാഗത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടിക്കെതിരെ മന്ത്രി ശക്തമായ ഭാഷയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. ജാമിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും ഭീകരബന്ധത്തിന്റെ പേരില്‍ ഒരു വിദ്യാര്ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മറ്റു യാതൊന്നും ചിന്തിക്കാതെ അയാള്‍ക്ക്‌ വേണ്ടി കോണ്ഗ്രസ് അധ്യക്ഷയുടെ അടുത്ത ശുപാര്‍ശക്ക് പോയത് സമുദായത്തിന്റെ വിശ്വാസ്യതയെ എങ്ങനെ ബാധിക്കുമെന്ന് മന്തിക്ക് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പിന്നെയും എത്തി പ്രതിഷേധം. അപമാനകരം എന്നും ഇന്ത്യയുടെ യശസ്സിനു കളങ്കം ചാര്‍ത്തി എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി വക. സംഭവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം-മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി. ജാതിയും മതവും നോക്കി ഉദ്യോഗസ്ഥന്മാരെ സുരക്ഷാ ചുമതലയില്‍ നിയോഗിക്കുന്നത് മതേതരത്വത്തിന്റെ കടക്കല്‍ കത്തി വക്കുന്നതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു യുവജന സംഘടന നേതാവ് രാഷ്ട്രപതിക്ക് ഫാക്സ് സന്ദേശമയച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും പരാതികള്‍ അയച്ചു അദ്ദേഹം സ്വന്തം കടമ നിര്‍വഹിച്ച് വാര്‍ത്ത സൃഷ്ടിച്ചു. വൈകിപ്പോയവര്‍ നഷ്ടപ്പെട്ട ആദ്യാവസരം പരിഹരിക്കുന്നതിന് വേണ്ടി ഹര്‍ത്താല്‍ പ്രതീക്ഷകള്‍ പുലര്‍ത്തി.
ഈ കൊലാഹലങ്ങള്‍ക്കെല്ലാം മുന്‍പേ തന്നെ ആരോപണം വന്നപ്പോഴേ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അര്ത്ഥശങ്കക്കിടയില്ലാത്തവണ്ണം കാര്യം വ്യക്തമാക്കിയിരുന്നു. മുസ്ലീം ഡ്രൈവര്‍മാരെ മാറ്റാന്‍ എസ്. പി. ജി യോ എന്‍. എസ്. ജി. യോ ആവശ്യപ്പെട്ടിട്ടില്ല. തൃപ്തികരമല്ലാത്ത റിഹെഴ്സല് നടത്തിയവരെ മാറിയിരുന്നു. ആറു അകമ്പടി വാഹനങ്ങള്‍ ഓടിക്കുന്നതിനായി പന്ത്രണ്ടു പേരെ വരുത്തിയിരുന്നു. അതില്‍ ആറുപേര്‍ സ്വാഭാവികമായി റിസര്‍വ് ആകും. അത് മാത്രമാണ് സംഭവിച്ചത്. അതില്‍ ഇങ്ങനെ ഒന്നുണ്ടാകുമെന്നു ആരും കരുതിയത്‌ പോലുമില്ല.

രണ്ടു തവണയായി നടന്ന പരിശീലനങ്ങളുടെ മികവില്‍ താന്‍ തന്നെയാണ് പന്ത്രണ്ടുപെരില്‍ നിന്നും ആറുപേരെ തിരഞ്ഞെടുത്തതെന്നും ഇതി യാതൊരു വിവേചനവും ഉണ്ടായിട്ടില്ലെന്നും വെസ്റ്റ് ഹില്‍ മൈതാനത്ത് നിന്ന് പുറപ്പെട്ട വാഹന ‍ വ്യൂഹത്തിന്റെ ചുമതലയുണ്ടായിരുന്ന നോര്‍ത്ത് അസി. കമ്മീഷണര്‍ സി.എം. പ്രദീപ് കുമാര്‍ നേരിട്ട് പറഞ്ഞു. പക്ഷെ അതൊക്കെ ആര് കേള്‍ക്കാന്‍? കയ്യില്‍ കിട്ടിയ ആയുധം കട ഒടിയും വരെ പ്രയോഗിച്ച്ചല്ലേ പറ്റൂ. കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ. ഇങ്ങനെ ഒരു വിവാദം ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ എന്ത് ചെയ്യണമായിരുന്നു? റിഹെഴ്സലൊ കാര്യക്ഷമാതയോ ഒന്നും പരീക്ഷിക്കാതെ സംവരണം അവിടെയും പാലിക്കണമായിരുന്നോ? ആരാലും പ്രത്യേകിച്ചു ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ ഔദ്യകിക കാര്യം തെറ്റിട്ധാരണാജനകമാംവിധം കുത്തിപ്പോക്കിയവരുടെയും കൊണ്ട് നടന്നവരുടെയും ലക്ഷ്യമെന്താണ്‌? ഇനി റിസര്‍വ് ആക്കി നിറുത്തിയ മറ്റു നാലുപേര്‍ കൂടിയുണ്ടായിരുന്നല്ലോ. അവരുടെ ജാതിയും മതവും അന്വേഷിക്കാതിരുന്നതെന്തു?

വിവേചനം ഉണ്ടായിട്ടില്ല എന്നും അദ്വാനി വന്നിറങ്ങിയ ഹെലിപാഡിന്റെയും സ്റെയ്ജിന്റെയും സുരക്ഷാ ചുമതല വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന്മാരും മോട്ടോര്‍ കേഡിന്റെ പൈലറ്റ്‌ വാഹനമോടിച്ച്ചിരുന്ന ഡ്രൈവറും മാത്രമല്ല മറ്റു സുപ്രധാന ചുമതല വഹിച്ചിരുന്നവരെല്ലാം മുസ്ലീങ്ങള്‍ ആയിരുന്നു എന്ന വസ്തുതയും ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനവും വന്നപ്പോള്‍ (സ്വന്തം ദേഹത്ത് കേറില്ല എന്നായിരുന്നെന്കില്‍ പറയില്ലായിരുന്നു) സാമാന്യ ജനങ്ങള്‍ക്ക്‌ കാര്യം ബോധ്യപ്പെട്ടു. എന്നാല്‍ മേല്‍ പറഞ്ഞ പ്രതിഷേധക്കാര്‍ ആരും ഒന്നും ഉരിയാടി കണ്ടില്ല. ഒരു ഖേദ പ്രകടനവും ഉണ്ടായില്ല.

ഈ വാര്‍ത്ത‍ സൃഷ്ടിയുടെ പിന്നിലുള്ള കുടിലത ആര്‍ക്കും ബോധ്യമാകുന്നത്തെ ഉള്ളു. തങ്ങള്‍ വിവേചിക്കപ്പെടുന്നു എന്നുള്ള തോന്നല്‍ ന്യൂന പക്ഷങ്ങളില്‍ ഉണ്ടാക്കിത്തീര്‍ക്കേണ്ടത് നല്ലൊരു പങ്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളും തങ്ങളുടെ നിലനില്പിന് അടിസ്ഥാനമായി കാണുന്നു. അത് സൃഷ്ടിക്കുന്ന അരക്ഷിത ബോധം അവര്‍ മുതലെടുക്കുമ്പോള്‍ തന്നെ ഒരു വിഭാഗത്തിന് അതും കടന്നു തീവ്രവാദ പ്രവണതയുണ്ടാകുന്നു എന്നൊന്നും അവര്‍ക്ക് അറിയാതെയല്ല. പാളിപ്പോയ ഈ വാര്‍ത്ത പരത്ത്തിയവര്‍ ലക്‌ഷ്യം വച്ചത് കേന്ദ്ര- സമ്സ്ഥാന ഗവര്‍മെന്റുകളെയോ പോലീസിനെയോ അല്ല, മറിച്ച് ആ മുന തിരിച്ചു വച്ചത് ബി.ജെ.പി യുടെയും അദ്വാനിയുടെയും നേര്‍ക്ക് ആണ്. സന്ഘപരിവാര്‍ ഗൂഡാലോചന എന്ന് പറഞ്ഞു ഭരിക്കുന്നവര്‍ക്കും കയ്യോഴിയാം. പൊതു ശത്രുവിന്റെ നേര്‍ക്കുണ്ടാകുന്ന വിപരീതവികാരത്തിന്റെ ഫലം സകലര്‍ക്കും വീത വച്ച് എടുക്കുകയും ചെയ്യാം. ഭീകര ബന്ധം സംശയിച്ച് ചില സൂചനകളുടെയോ തെളിവുകലുടെയോ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും പല ചെറുപ്പക്കാരെയും കസ്ടടിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ഒക്കെ ചെയ്തപ്പോള്‍ ഒരു സമുദായ നേതാവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. " സന്ഘപരിവാര്‍ അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി നടത്തുന്ന ഉന്നത ഗൂഡാലോചന വടക്കേ ഇന്ത്യയില്‍ നിന്നും കേരളത്തിലേക്ക് പടരുകയാണ്." ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുക എന്ന് പറഞ്ഞാല്‍ കുറ്റം ചാര്‍ത്തല്‍ അല്ല എന്നും കുറ്റാന്വേഷണം പോലീസിന്റെ ജോലിയാണെന്നും ശാസ്ത്രീയമായ രീതികള്‍ അവലംബിച്ച് കൊണ്ടാണ് അത് നിര്‍വതിക്കപ്പെടുന്നതെന്നും അറിയാത്തവരല്ല ഇവരാരും. രാജ്യദ്രോഹിയായ മകന്റെ ജഡം കാണേണ്ട എന്ന് പറഞ്ഞ മാതാവിന്റെ മുന്‍പില്‍ നാം ശിരസ്സ്‌ നമിക്കുന്നത് ഈയവസരത്തിലാണ്.

ഇല്ലാത്ത പുലിയെ കാണിച്ച് ആട്ടിന്‍കൂട്ടത്തെ തളിക്കുന്ന തന്ത്രം ഏറെ കാലമായി വിജയകരമായി പ്രയോഗിക്ക പ്പെട്ടു കൊണ്ടിരിക്കുന്നതാണ്. സര്‍ക്കാര്‍ ആപ്പീസ് ശിപായിമാരുടെ തലയെണ്ണി കണക്കു നിരത്തലും മുസ്ലീങ്ങളെ മുഖ്യധാരാ വിദ്യഭ്യാസതിലേക്ക് നയിക്കാതെ മതവിദ്യാലയങ്ങളിലേക്ക് ആട്ടിതെളിക്കുകയും ചെയ്യുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍ സമൂഹത്തെ നെടുകെ പിളര്‍ക്കുന്ന ഈ സംഘടിത ഗൂഡാലോചന തിരിച്ചറിഞ്ഞു ഒരിക്കലവര്‍ നേര്‍പാന്ധാവിലേക്ക് തീര്‍ച്ചയായും കടന്നു വരും. അന്ന് വിഘടനവാദം ഇല്ലാത്ത ഒരു രാഷ്ട്രം നമ്മള്‍ പടുത്തുയര്‍ത്താന്‍ ആരംഭിക്കും.

Thursday 19 March 2009

ചില്ലുകൂട്ടിലെ മത്സ്യം - രാഹൂലിനു ഇതിലും നല്ല മറുപടി എന്ത്?


ഗുജറാത്ത് നേടിയ സാമ്പത്തിക വികസനത്തെ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ കൊഞ്ഞനം കുത്ത്. സൂറത്തിലെ രത്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നമാണ് അദ്ദ്യത്തിനു 'ഒരു തിരി' ക്ക് കിട്ടിയത്. ആരോ പറഞ്ഞു കൊടുത്തത് തത്ത പറയും പോലെ എങ്ങനെയോ വിക്കി വിക്കി പറഞ്ഞു ഒപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഗുജറാത്തില്‍ വികസനം ഇല്ല എന്നും. അര നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ചു ഈവിധം ഒക്കെയാക്കിയ കൊണ്ഗ്രെസ്സിന്റെ കുട്ടിക്ക് നരേന്ദ്ര മോഡി മറുപടിയും കൊടുത്തു.
"ഞങ്ങള്‍ അക്വേറിയത്തില്‍ വളര്‍ന്ന മത്സ്യങ്ങളല്ല. കടലില്‍ വളര്‍ന്നതാണ്.ധനികരുടെ വീടിന്റെ പൂമുഖത്തെ ചട്ടിക്കുള്ളില്‍ വിരിഞ്ഞ പുഷ്പങ്ങളല്ല. വയലില്‍ വിരിഞ്ഞതാണ്. "
മോഡി പിരാന ആണെന്നായിരുന്നു ആദ്യ പ്രതികരണം.
പിന്നീട് ഇടതു പക്ഷ എഴുത്തുകാരില്‍ ചിലര്‍ രംഗത്ത് വന്നത് ഇങ്ങനെ ഒരു വാദത്തോട് കൂടിയായിരുന്നു. "ഗുജറാത്ത് നേടിയ പുരോഗതിയുടെ കാരണം വിദേശത്ത് പോയി പണമുണ്ടാക്കിവന്ന അവിടത്തെ ആളുകളായിരുന്നു. അല്ലാതെ മോഡിയുടെ മിടുക്കല്ല. "
അങ്ങനെയെന്കില അതിനേക്കാള്‍ എത്രയോ മുന്‍പ് കേരളം അതിനേക്കാള്‍ വാണിജ്യപരമായി പുരോഗമിക്കണമായിരുന്നു. കേരളത്തിലും കൃഷി അഭിവൃദ്ധി പ്രാപിച്ച ഒരു കാലമുണ്ടായിരുന്നു. വ്യവസായങ്ങള്‍ വേരുപിടിച്ചു തുടങ്ങിയിരുന്നു.അപ്പോഴേക്കും 'വര്‍ഗസമര'വും സടകുടഞ്ഞു ഉണര്‍ന്നിരുന്നു . ഏറ്റവുമാദ്യം കടല്‍ കടന്നു പഴയ കാലത്ത് മലയായിലെക്കും പിന്നീട് ഗള്‍ഫ് നാടുകളിലേക്കും തൊഴിലിനായി പോയി ഇവിടെ പണം എത്ത്തിച്ച്ചവര്‍ കേരളീയരായിരുന്നു എന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ജന്മ നാട്ടില്‍ എന്തെങ്കിലും ചെയ്തു ജീവിക്കാനുള്ള ആഗ്രഹവുമായി വ്യവസായ വാണിജ്യ സ്വപ്നങ്ങളുമായി വന്ന പരശ്ശതം പേരെ ഇവിടത്തെ വര്‍ഗ സമര വീരന്മാര്‍ ബൂര്‍ഷ്വാ മുള്‍കിരീടമണിയിച്ച് നെല്ലിപ്പലക കാണിച്ചു നാട് കടത്തി. സ്വന്തം നാട്ടിലെ ദുരവസ്ഥയില്‍ മനം നൊന്ത് വീണ്ടും നാട് വിട്ടു അവര്‍ ലോകത്തിന്റെ പല ദേശങ്ങളില്‍ വീണ്ടും അഭയം പ്രാപിച്ചു.
ഇപ്പോള്‍ പറയുന്നത് ഗുജറാത്തില്‍ വിദേശ പണം വന്നിട്ടാണെന്ന്! നമ്മുടെ കഴിഞ്ഞ തലമുറയിലെ പൂട്ടിപ്പോയ സ്വകാര്യസംരംഭകര്‍ ഒക്കെ എവിടെ പോയി ?ഇപ്പോഴിതാ പുതിയ തലമുറ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി പതിനായിരക്കനക്കായി മടങ്ങി വരാന്‍ പോകുന്നു. പഴയ സമരം വേണ്ടി വരില്ല. ഒന്നാമതു അവരുടെ കയ്യില്‍ വ്യവസായം തുടങ്ങാനുള്ള പണമൊന്നും ഇല്ല. പിന്നെ ബൂര്‍ഷ്വാ എന്നാ വിശേഷണം പാര്‍ടി വിഴുങ്ങിത്ത്തുടങ്ങിയിരിക്കുന്നു.

Wednesday 18 March 2009

എന്താണ് ഇവിടെ മതേതരത്വം?

മതേതരത്വം, മതനിരപേക്ഷത അഥവാ സെക്കുലറിസം എന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്ക് അര്‍ത്ഥം താഴെ പറയുന്നവയാണ്.

# ഭിന്നിച്ചു കിടക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ചു തന്നെ ഭരിക്കുകയും സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ടു ബാന്കുകള്‍ സൃഷ്ടിക്കുകയും ചെയ്യുക.

# സംഘടനാപ്രവണതയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാത്ത ശത്രുവിനെ കാണിച്ചു കൊടുത്ത് അവരില്‍ അരക്ഷിതബോധവും ഭീതിയും ജനിപ്പിച്ച് അവരുടെ രക്ഷകരായി അവതരിച്ച് എല്ലാക്കാലവും അധികാരം നുണയുക.

# ഈ അരക്ഷിതബോധം മൂലം തീവ്രവാദത്തിലേക്ക് തിരിയുന്ന ന്യൂനപക്ഷങ്ങളിലെ ഒരു അതിസൂക്ഷ്മ വിഭാഗത്തിനെതിരെ പോലും നിലപാടെടുക്കാന്‍ തയ്യാറാകാതെ അതിന്റെ കുറ്റവും ഇല്ലാത്ത ശത്രുവിന്റെ മേല്‍ ചാര്‍ത്തുക.

# ഭീകര വാദത്തിനെതിരെ ശക്തമായ നിലപാടെടുത്താല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളെ കൈവിട്ടു കളയുമോ എന്നാ ഭയം മൂലം അതിനു തയ്യാറാകാതിരിക്കുക. അതായത് ന്യൂനപക്ഷങ്ങളെ വിശ്വാസമില്ലായ്മ. ഇതും സെക്കുലറിസം!!

# ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വസിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദേശീയശക്തികളെ വര്‍ഗീയവാദികള്‍ എന്ന് മുദ്രയടിക്കുക.

ഈ കാപട്യത്തിനെതിരെ പ്രതികരിക്കുക. വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.